
കാവേരി ബോര്‍ഡ് രൂപീകരണം: ചെന്നൈയില്‍ ഐപിഎല്‍ മത്സരവേദിയില്‍ പ്രതിഷേധം
ചെന്നൈ സൂപ്പര്‍ കിങ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മില്‍ നടക്കുന്ന ഐപിഎല്‍ മത്സരവേദിയായ ചെപ്പോക്ക് സ്റ്റേഡിയത്തിന് പുറത്ത് ആയിരങ്ങള്‍ പ്രതിഷേധവുമായി എത്തി. കാവേരി ജല മാനേജ്മെന്റ് ബോര്‍ഡ് കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കണം എന്നാവശ്യമുയര്‍ത്തി നടക്കുന്ന സമരങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധമിരമ്പിയത്. സ്റ്റേഡിയത്തിലെ ഒഴിഞ്ഞ ഗാലറികള്‍ കേന്ദ്രത്തിനുള്ള ശക്തമായ മുന്നറിയിപ്പായി സമരക്കാര്‍ കരുതുന്നു.
കനത്ത പൊലീസ് സന്നാഹമാണ് കളിക്കളത്തിന് പുറത്തും അകത്തുമുള്ളത്. എങ്കിലും സി എസ് കെയുടെ ജേഴ്സി അണിഞ്ഞെത്തിയ ആരാധകര്‍ ആക്രമണത്തിന് ഇരയാകുന്നതായി റിപ്പോര്‍ട്ടുണ്ട്. രാവിലെ മുതല്‍ അണ്ണാശാലൈയില്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ തടിച്ചു കൂടി.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം
Comments are closed.