നിവിന്‍ പോളി: ഒന്നുമില്ലായ്മയില്‍ നിന്നും ഉയരങ്ങളിലെത്തിയ താരം
ഒരു സിനിമാ പാരമ്പര്യവും അവകാശപ്പെടാനില്ലാതെ തന്റെ കഠിനപ്രയത്നം കൊണ്ട് സിനിമയിലെത്തി മലയാള സിനിമയുടെ നെറുകയിലേക്ക് ഉയർന്ന താരം.
മലർവാടിയിൽ തുടങ്ങി തട്ടത്തിൻ മറയത്തും 1983 യും നേരവും വടക്കൻ സെൽഫിയും തുടങ്ങി ഒരു പിടി നല്ല സിനിമകൾ ചെയ്തു നിൽക്കുന്ന സമയത്താണ് 2016 ൽ പ്രേമം ഇറങ്ങുന്നത്.
കേരളക്കരയൊട്ടാകെ ട്രെൻഡ് ആയി മാറിയ മറ്റൊരു യുവനായകന്റെ സിനിമ വേറെയുണ്ടോ എന്നതും സംശയമാണ്.
ആ സമയത്ത് പ്രേമം സ്റ്റൈൽ കറുത്ത ഷർട്ടും വെള്ളമുണ്ടും കേരളത്തിലെ യുവാക്കൾക്കിടയിലുണ്ടാക്കിയത് പോലൊരു തരംഗം പിന്നീട് ഒരു യുവനായകന് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.
പ്രേമത്തിന് ശേഷം ആക്ഷൻ ഹീറോ ബിജു , ഞണ്ടുകളുടെ നാട്ടിലൊരിടവേള , ജേക്കബിന്റെ സ്വർഗ്ഗരാജ്യം തുടങ്ങി മികച്ച സിനിമകളുടെ ഒരു കുത്തൊഴുക്ക് തന്നെയായിരുന്നു നിവിൻ മലയാളികൾക്ക് സമ്മാനിച്ചത്.
ഇന്നും നിവിൻ പോളിയുടെ സിനിമ വരുന്നു എന്ന് കേൾക്കുമ്പോൾ കേരളത്തിലെ യുവാക്കൾക്കിടയിലും കുട്ടികൾക്കിടയിലും കുടുംബ പ്രേക്ഷകർകിടയിലുമുള്ള ആവേശം ചെറുതൊന്നുമല്ല.
വരാനിരിക്കുന്ന മഹാവീര്യരിലും പ്രതീക്ഷകളേറെയാണ്.
കഠിനപ്രയത്നം കൊണ്ടും ആത്മവിശ്വാസം കൊണ്ടും ഒന്നുമില്ലായ്മയിൽ നിന്നും ഒരാൾക്ക് എത്ര ഉയരത്തിൽ എത്താൻ കഴിയുമെന്ന ചോദ്യത്തിന് ഉത്തമ ഉദാഹരണവും, സിനിമ സ്വപ്നം കാണുന്ന ഏതൊരു സാധാരണക്കാരനും എന്നും പ്രചോദനം പകരുന്നതും തന്നെയാണ് നിവിൻ പോളിയുടെ ഈ ഒരു സിനിമാ ജീവിതം.
നിവിന്‍ പോളി: ഒന്നുമില്ലായ്മയില്‍ നിന്നും ഉയരങ്ങളിലെത്തിയ താരം

- Design