മൂന്ന് വയസ്സുകാരി നിള മോളുടെ മജ്ജ മാറ്റിവയ്ക്കാന്‍ വേണം 50 ലക്ഷം രൂപ
കോഴിക്കോട് കിഴക്കൊത്ത്, കിഴക്കേടത്തു പ്രജീഷ്, നിമിഷ ദമ്പതി മാരുടെ 3വയസ് മാത്രം പ്രായമുള്ള നിളമോൾക്ക് ബ്ലഡ് ക്യാൻസർ ബാധിച്ചു മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയ ആണ് പരിഹാരമെന്നു ഡോക്ടർ മാർ അറിയിച്ചു ഇതു മായി ബന്ധപ്പെട്ടു നിളയുടെ ചികിത്സാ കോഴിക്കോട് MVR ക്യാൻസർ സെന്ററിൽ ആണ് നടക്കുന്നത്,
ചികിത്സാക്ക് ഏതാണ്ട് 50ലക്ഷം രൂപ ചിലവ് വരും കൊടുവള്ളി , കിഴകൊത്തു മറിവീട്ടിൽ താഴത്തു ചികിത്സാ ധന സമാഹാരണവുമായി ബന്ധപ്പെട്ടു ഒരു ജനകീയ കമ്മറ്റി രൂപീകരിച്ചുഈമാസം 18നു ഇശൽ ബസ് ഉടമ അവരുടെ ഒരുബസ് സർവീസ് നടത്തി ഒരു തുക കമ്മറ്റിക്ക് കയ്മാറി.
അതിനു ശേഷം MK grup, സോപാനം, തവക്കൽ, എന്നീ ബസ് കളും അവരുടെ സർവീസ് നടത്തി ഒരു ദിവസത്തെ കലക്ഷൻ കമ്മറ്റിക്ക് കൈമാറി 28/04/2022 നു വയനാട് കോഴിക്കോട് റൂട്ട്ടിലുള്ള ഒരു ബസ്, കോഴിക്കോട് കേന്ദ്രീകരിച്ചു ഓടുന്ന സൂപ്പർ സോണിക്, എരഞ്ഞഹിക്കൊത്,നുഷ്റി , ടി കെ സി, കെൻസ, ഫാന്റസി, ലൈഫ് ലൈൻ,മേരി ജാൻ,കന്നിലത്തു, സൗപർണിക, MV SONS.എന്നീ 15ഓളം ബസുകൾ നിള സഹായ സമിതിക്ക് വേണ്ടി സർവിസ് നടത്തി. ഫ്ലാഗ് ഓഫ് കോഴിക്കോട് ട്രാഫിക് നോർത്ത് അസിസ്റ്റന്റ് കമ്മീഷ്ണർ രാജു നിർവഹിച്ചു.
Comments are closed.