ഇന്ത്യയ്ക്ക് പുതിയ തലവേദന: വടക്കന്‍ ദോക്ലാം ചൈന കൈയടക്കി
ഹിമാലയത്തിലെ ദോക്ലാം മേഖലയില്‍ വീണ്ടും ചൈനയുടെ കൈയറ്റം. അഞ്ചുമാസം മുമ്പ് ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ മുഖാമുഖം നില്‍ക്കുകയും സംഘര്‍ഷം ഉരുണ്ട് കൂടുകയും ചെയ്തത് നയതന്ത്രതലത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടിരുന്നു. 72 ദിവസമാണ് ഈ സംഘര്ഷഭരിതാവസ്ഥ നിലനിന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഈ തര്‍ക്ക പീഠഭൂമിയുടെ വടക്കന്‍മേഖല ചൈന പൂര്‍ണമായും നിയന്ത്രണത്തിലാക്കി.
പുതിയ സൈനിക പോസ്റ്റുകളും ഏഴ് ഹെലിപ്പാഡുകളും പുതിയ ട്രഞ്ചുകളും നിരവധി സായുധ വാഹനങ്ങളും ചൈന ഈ മേഖലയില്‍ വിന്യസിച്ചു. വടക്കന്‍ ദോക്ലാമില്‍ ചൈന ഇപ്പോഴും സൈന്യത്തെ നിലനിര്‍ത്തിയിട്ടുണ്ടെന്ന് ഇന്ത്യന്‍ കരസേന മേധാവി ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിപ്രിന്റ്.ഇന്‍
Comments are closed.