അച്ഛന്റെ തിരക്കഥയിൽ മകൻ നായകനാകുന്നു
സംവിധായകൻ റാഫിയുടെ മകൻ നായകനായെത്തുന്ന ചിത്രത്തിന്റെ സംവിധാനം നാദിർഷ. ചിത്രം “സംഭവം നടന്ന രാത്രിയിൽ ” ചിത്രത്തിന്റെ മോഷൻ ടൈറ്റിൽ പോസ്റ്ററും പുറത്തുവിട്ടു.
പ്രശസ്ത സംവിധായകനും നടനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ എം റാഫി നായകനായെ ത്തുന്ന ചിത്രമാണ് ” സംഭവം നടന്ന രാത്രിയിൽ” നാദിർഷയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും റാഫിയുടെതാണ്.കലന്തുർ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കലന്തൂർ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. അർജുൻ അശോകനും നായകനൊപ്പം തുല്യ പ്രധാന വേഷത്തിൽ എത്തുന്നു.ചിത്രത്തിൽ ദേവിക സഞ്ജയ് യാണ് നായിക.
ചിത്രത്തിന്റെ സ്വിച്ചോണും പൂജയും കൊച്ചി അസീസിയ കൺവെൻഷൻ സെന്ററിൽ വച്ചു നടന്നു. നാദിർഷയുടെ മാതാവ് സുഹറ സുലൈമാൻ സ്വിച്ച് ഓൺ ചെയ്തു . റാഫിയുടെ ഭാര്യ ഫെസിനാ റാഫി ആദ്യ ക്ലാപ്പ് അടിച്ചു.
പ്രഗത്ഭരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി മാറിയ ഒന്നായിരുന്നു പൂജാവേദി.
സംവിധായകൻ ജോഷി, നിർമ്മാതാവ് മേനക സുരേഷ്,നടനും സംവിധായകനുമായ ലാൽ, ഷാഫി,നടൻ ദിലീപ്, ബി ഉണ്ണികൃഷ്ണൻ, ഉദയകൃഷ്ണ, നമിതാ പ്രമോദ്, ബിബിൻ ജോർജ്, രമേശ് പിഷാരടി,പാഷാണം ഷാജി, തുടങ്ങിയവർ പൂജാ ചടങ്ങിൽ പങ്കെടുത്തു.
സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം ഹിറ്റ് ചാർട്ടിൽ എത്തിച്ച നാദിർഷയുടെ ആറാമത്തെ ചിത്രമാണിത്. റാഫിക്കും ഷാഫിക്കുമൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ള മുബിൻ അനുപം ഖേർ ഫിലിം ഇൻസ്റ്റ്യൂട്ടിൽ നിന്ന് ആക്ടിങ് കോഴ്സും പൂർത്തിയാക്കിയ ശേഷമാണ് അഭിനയ രംഗത്തിലേക്കെത്തുന്നത്.
രോമാഞ്ചത്തിന്റെ വലിയ വിജയത്തിനുശേഷം നിരവധി ചിത്രങ്ങളുമായുള്ള യാത്രയിലാണ് അർജുൻ അശോകൻ. ചാവേർ, ഓളം, ത്രിശങ്കു തുടങ്ങിയ ചിത്രങ്ങളാണ് റിലീസിനായി ഒരുങ്ങുന്നത്. ഞാൻ പ്രകാശൻ, മകൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് താരമാണ് ചിത്രത്തിലെ നായികയായ ദേവിക.
ഹൃദയം എന്ന സിനിമയിലെ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ യുവ സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബാണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കുന്നത്. ദീപക് ഡി മേനോനാണ് ചായാഗ്രാഹകൻ. എഡിറ്റർ ഷമീർ മുഹമ്മദ്. പ്രൊഡക്ഷൻ ഡിസൈനർ സന്തോഷ് രാമൻ.
മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റും – അരുൺ മനോഹർ, സൗണ്ട് ഡിസൈനർ – സപ്ത റെക്കോർഡ്സ്, പ്രൊഡക്ഷൻ കണ്ട്രോ ളർ – ശ്രീകുമാർ ചെന്നിത്തല, പ്രൊജക്റ്റ് ഡിസൈനർ – സൈലക്സ് എബ്രഹാം, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ദീപക് നാരായൺ, അസോസിയേറ്റ് ഡയറക്ടർ – വിജീഷ് പിള്ള, സ്റ്റിൽസ് – യൂനസ് കുന്തായി, ഡിസൈൻ – ടെൻ പോയിന്റ്,പി ആർ ഒ മഞ്ജു ഗോപിനാഥ്. കൊച്ചിയിലും പരിസരപ്രദേശങ്ങളിലും മായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.
Comments are closed.