നീരജിന്റെ സ്വര്‍ണം 2018-ല്‍ പ്രവചിച്ച് മലയാളി മാധ്യമ പ്രവര്ത്തകന്
ടോക്യോ ഒളിമ്പിക്സില്‍ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര സ്വര്‍ണം എറിഞ്ഞ് വീഴ്ത്തിയപ്പോള്‍ ഇന്ത്യ കുറിച്ചത് പുതുചരിത്രം. അത്ലറ്റിക്സില് ഇന്ത്യയുടെ ആദ്യ സ്വര്‍ണം. കഴിഞ്ഞ ഏതാനും മാസങ്ങളായി നീരജ് സ്വര്‍ണം നേടുമെന്ന് പ്രവചനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ 2018-ല്‍ തന്നെ നീരജിനെ ഭാവിയിലെ ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ ജേതാവായി പ്രവചിച്ചൊരു മലയാളിയുണ്ട്.
മാധ്യമം ദിനപത്രത്തില്‍ മാധ്യമപ്രവര്‍ത്തകനായ ബിനീഷ് സി പി ആണ് ഈ പ്രവചനം നടത്തിയത്.
2020-ലെ ഒളിമ്പിക്സില്‍ സ്വര്‍ണം നേടാന്‍ മാന്ത്രിക കുന്തവുമായി ദൈവം പറഞ്ഞയച്ചതാണ് നീരജ് ചോപ്രയെ എന്ന് ബിനീഷ് 2018 ഓഗസ്റ്റ് 28-ന് ഫേസ് ബുക്കില്‍ കുറിച്ചു.
ഏഷ്യന്‍ ഗെയിംസില്‍ നീരജ് സ്വര്‍ണം നേടിയപ്പോള്‍ കുറിച്ചതാണ് ഈ പ്രവചനം. നീരജിനൊപ്പമുള്ള സെല്‍ഫിയോടൊപ്പമാണ് അദ്ദേഹം പ്രവചന വാചകങ്ങള്‍ കുറിച്ചത്.
87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയത്. അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് നീരജ്.
Comments are closed.