നവാസ് ഷെറീഫിന്റെ സഹോദരന് പാക് പ്രധാനമന്ത്രിയായേക്കും
പനാമ രേഖകളില്‍ പേരു വന്നതിന്റെ അന്വേഷണക്കുരുക്കില്പ്പെട്ടിരിക്കുന്ന പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷെറീഫ് രാജി വയ്ക്കേണ്ടി വന്നാല്‍ സഹോദരനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷെഹബാസ് ഷെറീഫ് പ്രധാനമന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ട്. കള്ളപ്പണക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ട് ലോകമെമ്പാടും രാഷ്ട്രീയക്കാരുടെ തനിനിറം പുറത്തു കൊണ്ടുവന്നത് പനാമ രേഖകളാണ്. അഴിമതി ആരോപണം നേരിടുന്ന നവാസിനെ സുപ്രീംകോടതി അയോഗ്യനാക്കുമെന്നാണ് കരുതുന്നത്. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ ഷെഹബാസ് പ്രധാനമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: എന്‍ഡിടിവി
Comments are closed.