മൊസ്യൂള്‍ ദുരന്തം: നുണകള്‍ നയങ്ങളായി മാറ്റുന്ന കേന്ദ്ര സര്‍ക്കാര്‍
ഇന്ത്യാക്കാരെ തിരികെ കൊണ്ടു വരുന്നതിന് ഞങ്ങള്‍ പ്രൊഫഷണല്‍ രീതിയില്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. മൊസ്യൂളില്‍ 39 ഇന്ത്യാക്കാരെ ഐ എസ് ഐ എസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയി പത്ത് ദിവസങ്ങള്‍ക്കുശേഷം ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ധോവല്‍ പറഞ്ഞു. ഒടുവില്‍ ഇപ്പോള്‍ നാലു വര്‍ഷങ്ങള്‍ക്കുശേഷം ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചു. ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു. ഈ കൂട്ടക്കൊല നടക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ധോവലും തമ്മില്‍ പ്രശ്നപരിഹാര മാര്‍ഗ്ഗങ്ങള്‍ക്കായി 2014 ജൂണ്‍ 21-ന് കൂടിക്കാഴ്ച നടക്കുന്നതിനും മുമ്പാണെന്ന് ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു. ഈ യോഗത്തിനുശേഷം വിദേശകാര്യ മന്ത്രാലയ വക്താവ് സെയ്ദ് അക്ബറുദ്ദീന്‍ ആവേശത്തോടെ പറഞ്ഞു, എല്ലാ ഇന്ത്യാക്കാരും സുരക്ഷിതരാണ്.
ഇന്ത്യന്‍ വിദശേ നയത്തിന്റെ കഴിവില്ലായ്മയാണ് ഈ സംഭവത്തോടെ തെളിയുന്നത്. നാലുവര്‍ഷമായി കാത്തിരിക്കുന്ന ബന്ധുക്കള്‍ക്ക് മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ അപഹാസ്യരാകുകയും ചെയ്തു. കൂട്ടക്കൊലയില്‍ നിന്നും രക്ഷപ്പെട്ട് തിരിച്ചെത്തിയ ഹര്‍ജിത് മാസിഹിനെ സര്‍ക്കാര്‍ നുണയനെന്ന് വിളിച്ച് അപമാനിക്കുകയും ചെയ്തു. മറ്റുള്ളവര്‍ കൊല ചെയ്യപ്പെട്ടുവെന്ന് നിരന്തരം വിളിച്ചു പറഞ്ഞു കൊണ്ടിരുന്ന മാസിഹ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിന് വെല്ലുവിളിയായിരുന്നു. മാസിഹിനെ തടവില്‍ പാര്‍പ്പിക്കാനും സര്‍ക്കാര്‍ മടിച്ചില്ല.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിവയര്‍.ഇന്‍
Comments are closed.