പുതുതുടക്കം കുറിക്കാന്‍ മോഹന്‍ലാല്‍ യുവസംവിധായകനുമായി കൈകോര്‍ക്കുന്നു
മാത്യു മാഞ്ഞൂരാന്‍ ലാലിസ്റ്റ്
അതിരൻ എന്ന ചിത്രം സംവിധാനം ചെയ്ത വിവേകിന്റെ പുതിയ സംവിധാന സംരംഭത്തിൽ മോഹൻലാൽ നായകനായി എത്തുന്നു!!
സ്ഥിരം സംവിധായക വൃന്ദങ്ങൾക്ക് date കൊടുക്കുന്നതും, അടുത്ത കാലത്തെ പരാജയങ്ങളും ആരാധകരിൽ നിന്നുൾ പ്പെടെ കടുത്ത വിമർശനങ്ങൾ നേടി കൊടുത്തിരുന്നു..
മോഹൻലാൽ യുവ സംവിധായകരോടൊപ്പം ചേരുന്നു എന്ന് പറയുന്നത് exciting ആയ സംഗതി ആണെങ്കിലും, അത്തരം സിനിമകളുടെ production&content ക്വാളിറ്റി ഉറപ്പ് വരുത്തേണ്ടുന്ന ഘടകം ആണ്. യുവ സംവിധായകർ ആയത് കൊണ്ട് മാത്രം സിനിമ ക്വാളിറ്റി ഉണ്ടാവും എന്ന് ഉറപ്പ് പറയാനും ആകില്ല. അതിനു recent ഉദാഹരണ മാണ് പുതു മുഖ സംവിധായിക രതീന സംവിധാനം ചെയ്ത “പുഴു”.socially relevant ആയ content ആയിരുന്നെങ്കിലും സിനിമ എന്ന നിലയിൽ എങ്ങും ഒരു ചർച്ച ആകാതെ പോയത്, വലിയൊരു പരാജയമാണ്.മമ്മൂക്ക യെ സംബന്ധിച്ച് ഒരു വ്യത്യസ്ത കഥാപാത്രം ചെയ്തു എന്ന് ആശ്വസിക്കാം.വരും ചിത്രങ്ങളിലൂടെ രതീന കൂടുതൽ തെളിയിക്കപ്പെടട്ടെ
ഫഹദ് ഫാസിൽ നായകനായ “അതിരൻ ” ഒരു ഗംഭീര ചിത്രം എന്നൊന്നും അവകാശപെടാനില്ല എങ്കിലും മേക്കിങ് ക്വാളിറ്റി കൊണ്ട് ഒരു ഡീസന്റ് തിയേറ്റർ എക്സ്പീരിയൻസ് നൽകിയ ചിത്രമായിരുന്നു. ഷട്ടർ ഐലൻഡ് മായുള്ള സാമ്യത കളും വിമർശനം നേരിട്ടിരുന്നു.. ആദ്യ സംവിധാന സംരംഭമായ malgudi days ഉം അത്ര മികച്ച പ്രേക്ഷക പ്രതികരണം നേടിയത് ആയിരുന്നില്ല. അത് കൊണ്ട് തന്നെ “L 353” വിവേക് നെ സംബന്ധിച്ച് തന്റെ മുഴുവൻ effort ഉം പുറത്തിറക്കേണ്ട ചിത്രമായിരിക്കും.
എന്നിരുന്നാലും മലയാളത്തിന്റെ ഈ രണ്ട് അതുല്യ നടന്മാരെ outdated ആയ സംവിധായക വസന്തങ്ങൾ ഉപയോഗിക്കുന്നതിലും ഭേദമായിരിക്കും യുവ സംവിധായകരിൽ എത്തുമ്പോൾ എന്നുറപ്പാണ്. മമ്മൂക്കയെ സംബന്ധിച്ച് അദ്ദേഹം ഒരു പിടി യുവ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ തയ്യാറെടുത്തു കഴിഞ്ഞു. ലാലേട്ടനെ സംബന്ധിച്ച് വിവേക് നൊപ്പം ഉള്ളത് ഒരു പുതിയ തുടക്കമായി കാണാം. ഒരു ആരാധകൻ എന്ന നിലയിൽ ഇനിയും ഒരുപാട് യുവ സംവിധായകർക്കൊപ്പം പ്രവർത്തിക്കുകയും അദേഹത്തിന്റെ അഭിനയ ജീവിതത്തിലെ അവിസ്മരണീയ കഥാപാത്രങ്ങൾ ഇനിയും പിറവി കൊള്ളട്ടെ എന്ന് ആഗ്രഹിക്കുന്നു!!!
Comments are closed.