News in its shortest

‘മോഹന്‍ലാല്‍’ സിനിമയ്ക്ക് എതിരെ കഥ മോഷണ ആരോപണം, കലവൂര്‍ രവികുമാര്‍ കോടതിയില്‍


മഞ്ജു വാര്യര്‍ നായികയായി എത്തുന്ന മോഹന്‍ലാല്‍ എന്ന സിനിമയ്ക്ക് എതിരെ കഥ മോഷണ ആരോപണവുമായി സംവിധായകന്‍ കലവൂര്‍ രവികുമാര്‍ കോടതിയില്‍. സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ഈ സിനിമ നടന്‍ മോഹന്‍ലാലിന്റെ ആരാധികയായി ഒരു സ്ത്രീയുടെ കഥ പറയുന്നതാണ്. തന്റെ കഥയായ മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ് എന്നതിനെ അനുകരിച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്ന് കലവൂര്‍ പറയുന്നു. സിനിമ ചിത്രീകരണം തുടങ്ങും മുമ്പു തന്നെ ഫെഫ്കയില്‍ പരാതി നല്‍കിയിരുന്നുവെന്നും മോഹന്‍ലാല്‍ കലവൂരിന്റെ കഥയുടെ പകര്‍പ്പാണെന്ന് ഫെഫ്ക കണ്ടെത്തുകയും ചെയ്തിരുന്നു. കലവൂരിന് പ്രതിഫലം നല്‍കണമെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകരോട് ഫെഫ്ക നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. പകര്‍പ്പവകാശ നിയമം അനുസരിച്ചാണ് കോടതിയെ കലവൂര്‍ സമീപിച്ചിരിക്കുന്നത്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: മാതൃഭൂമി.കോം

Comments are closed.