News in its shortest

മരയ്ക്കാര്‍ റിലീസ്‌: ചര്‍ച്ച മോഹന്‍ലാല്‍ സാറുമായി, ആന്റണി പെരുമ്പാവൂര്‍ രാജിവച്ചു

തിയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്കില്‍ നിന്നും ആന്റണി പെരുമ്പാവൂര്‍ രാജിവെച്ചു. പെരുമ്പാവൂര്‍ ഫിയോക് ചെയര്‍മാന്‍ ദിലീപിനാണ് രാജിക്കത്ത് നല്‍കിയത്. മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം മരയ്ക്കാറിന്റെ റിലീസുമായുള്ള പ്രശ്‌നങ്ങളാണ് ആന്റണിയുടെ രാജിയിലേക്ക് നയിച്ചു. ചിത്രം തിയേറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. എന്നാല്‍, നേരത്തെ ചിത്രം ഒടിടിയില്‍ ആകും റിലീസ് ആകുകയെന്ന് ആന്റണി പറഞ്ഞിരുന്നു.

തിയേറ്റര്‍ ഉടമകളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജി കത്ത് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മരക്കാര്‍ ഒടിടി റിലീസ് ചെയ്യുന്ന വിഷയത്തില്‍ തന്നോട് ആരും തന്നെ ചര്‍ച്ച നടത്തിയിട്ടില്ലെന്നും ചര്‍ച്ച നടന്നത് എല്ലാം ‘മോഹന്‍ലാല്‍ സാറുമായുമാണ്’ എന്നും ആന്റണി പെരുമ്പാവൂരിന്റെ രാജി കത്തില്‍ പറയുന്നു.

ഒടിടി റിലീസ് പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധവുമായി തിയേറ്റര്‍ ഉടമകളും രംഗത്തെത്തുകയും കഴിഞ്ഞ ദിവസം ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ യോഗം ചേരുകയും ചെയ്തിരുന്നു. ആ യോഗത്തില്‍ മരക്കാര്‍ സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യുവാന്‍ നിരവധി ആവശ്യങ്ങളും ആന്റണി പെരൂമ്പാവൂര്‍ മൂന്നോട്ടുവെച്ചിരുന്നു.

തിയേറ്ററുടമകള്‍ അഡ്വാന്‍സ് തുക നല്‍കണമെന്നും ഇരുന്നൂറോളം സ്‌ക്രീനുകള്‍ വേണമെന്നുമുള്‍പ്പെടെയുളള നിരവധി ആവശ്യങ്ങളാണ് ആന്റണി പെരുമ്പാവൂര്‍ മുന്നോട്ടുവെച്ചത്.

ഇതോടൊപ്പം സിനിമാപ്രദര്‍ശനവുമായി ബന്ധപ്പെട്ട് മിനിമം ഗ്യാരണ്ടി വേണമെന്നും ആന്റണി പെരുമ്പാവൂര്‍ ചേംബര്‍ ഭാരവാഹികളെ അറിയിച്ചു.

ഓരോ തിയേറ്റര്‍ ഉടമകള്‍ 25 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കണം. നഷ്ടം വന്നാല്‍ തിരികെ നല്‍കില്ല. എന്നാല്‍ ലാഭം ഉണ്ടായാല്‍ അതിന്റെ ഷെയര്‍ വേണമെന്നും ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടിരുന്നു.

മരയ്ക്കാര്‍ റിലീസ്‌: ചര്‍ച്ച മോഹന്‍ലാല്‍ സാറുമായി, ആന്റണി പെരുമ്പാവൂര്‍ രാജിവച്ചു
80%
Awesome
  • Design

Comments are closed.