ധനികരായ സെലിബ്രിറ്റികളുടെ ഫോര്‍ബ്സ് പട്ടികയില്‍ മോഹന്‍ലാലും ദുല്‍ഖറും
മലയാള സിനിമ വ്യവസായത്തിന് ഏറ്റവും മികച്ച വര്‍ഷമാണ് കടന്നു പോകുന്നത്. പ്രത്യേകിച്ച് സൂപ്പര്‍ സ്റ്റാറുകള്‍ക്ക്. ഈ വര്‍ഷത്തെ സെലിബ്രിറ്റികളുടെ സമ്പാദ്യത്തിന്റെ അടിസ്ഥാനത്തില്‍ ഫോര്‍ബ്സ് തയ്യാറാക്കുന്ന 100 സെലിബ്രിറ്റി ധനികരുടെ പട്ടികയില്‍ മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും ഉള്‍പ്പെട്ടുവെന്നു കേട്ടാല്‍ അത്ഭുതപ്പെടാനില്ല.
പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ സല്മാന് ഖാനും ഷാറൂഖ് ഖാനും വിരാട് കോഹ്ലിയും 232 കോടി രൂപ, 170 കോടി രൂപ, 100 കോടി രൂപ എന്നിങ്ങനെ വരുമാനവുമായി തിളങ്ങുന്നുണ്ട്. ലാലും ദുല്‍ഖറും 73-ാമതും 79-ാമതുമാണ്.
ഈവര്‍ഷം മൂന്ന് സിനിമകള്‍ റിലീസ് ചെയ്ത ലാലിന്റെ വരുമാനം 11.03 കോടി രൂപയും ദുല്‍ഖറിന്റേത് 9.28 കോടി രൂപയുമാണെന്ന് ഫോര്‍ബ്സ് പട്ടിക പറയുന്നു.
വിശദമായ പട്ടിക കാണുന്നതിന് സന്ദര്‍ശിക്കുക: ഫോര്ബ്സ്ഇന്ത്യ.കോം
Comments are closed.