News in its shortest

മോദിയുടെ സൈനിക ആശുപത്രി സന്ദര്‍ശനം നാടകമോ?

ഗാല്‍വാനില്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ സൈനികരെ പ്രധാനമോദി നരേന്ദ്ര മോദി ലഡാക്കില്‍ എത്തിയപ്പോള്‍ സന്ദര്‍ശിച്ചതായി വാര്‍ത്ത വന്നിരുന്നു. അതീവ സുരക്ഷ മേഖലയില്‍ നിന്നുമുള്ള ചിത്രങ്ങളും പുറത്ത് വന്നിരുന്നു. എന്നാല്‍ ഈ ചിത്രം സെറ്റിട്ടെടുത്താണോയെന്ന സംശയമാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നത്.

ഒരു പോസ്റ്റ് ഇങ്ങനെ

ആഹാ എന്താ സെറ്റപ്പ് !!!

എന്തൊരച്ചടക്കമുള്ള രോഗികൾ!
എല്ലാവരും ചമ്രം പടിഞ്ഞിരിക്കുന്നു.
യോഗയാണോ എന്തോ!!!

സാധാരണ ആശുപത്രിയിൽ കാണാറുള്ള സൈഡ് ടേബിളില്ല, ഡ്രിപ്പ് സെറ്റില്ല.

ഡോക്ടറില്ല, നേഴ്സില്ല…

ഗംഭീര ആംബിയൻസ്.

എന്നിട്ടും ചിലർക്ക് കുരുപൊട്ടൽ ????????????
അസൂയ, അല്ല പിന്നെ ????????????

Comments are closed.