ഇന്ത്യന്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ മോദി സര്‍ക്കാരിന് ഒരിക്കലും മനസ്സിലാകില്ല; 2018-ലെ ബജറ്റ് അത് തെളിയിക്കുന്നു
രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്മ. ഒറ്റ നോട്ടത്തില്‍ 2018-19 സാമ്പത്തിക വര്‍ഷത്തെ ബജറ്റിനെ കുറിച്ച് ഇങ്ങനെ വിലയിരുത്താം. ഈ ബജറ്റില്‍ കര്‍ഷകര്‍ക്കുവേണ്ടി വലിയൊരു വാഗ്ദാനം പ്രതീക്ഷിക്കാന്‍ കാരണങ്ങളേറെയുണ്ടായിരുന്നു. ഒന്നാമതായി, കാര്‍ഷിക മേഖല തകര്‍ന്നുവെന്നും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിക്കുന്നില്ലെന്നും അവരെ ക്ലേശകരമായ ഭാവി കാത്തിരിക്കുന്നുവെന്നും സാമ്പത്തിക സര്‍വേ പോലും അംഗീകരിച്ചിരുന്നു.
രണ്ടാമതായി രാജ്യമെമ്പാടും നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളില്‍ അവരുടെ രോഷം പ്രകടമാണ്. ഗ്രാമീണ മേഖലയിലെ അരക്ഷിതാവസ്ഥയുടെ രാഷ്ട്രീയ അനന്തരഫലങ്ങളെ കുറിച്ച് വ്യക്തമായ സന്ദേശം ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നുണ്ട്.
ഈ ബജറ്റില്‍ കര്‍ഷകര്‍ക്കുവേണ്ടി ചില മോഹനവാഗ്ദാനങ്ങള്‍ നല്‍കുമെന്നത് തെരഞ്ഞെടുപ്പ് കാലത്തെ പ്രതീക്ഷ കൂടിയാണ്. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്നും ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ചെലവും അതിന്റെ അമ്പതു ശതമാനവും കര്ഷകന് വില ഉറപ്പു നല്‍കുന്നതും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ അതുണ്ടായില്ല. പോരാഞ്ഞിട്ട് കാര്‍ഷിക മേഖലയ്ക്കുവേണ്ടി മാറ്റി വച്ച തുകയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കേവലം 13 ശതമാനം മാത്രമാണ് വര്‍ദ്ധനവ് വരുത്തിയിരിക്കുന്നതും.
ഈ ബജറ്റില്‍ നിന്നുള്ള സന്ദേശം വ്യക്തമാണ്. ഇന്ത്യന്‍ കര്‍ഷകരുടെ ദുരന്തം ഈ സര്‍ക്കാര്‍ മനസ്സിലാക്കുന്നില്ല. അവര്‍ക്ക് അതിന് താല്പര്യമില്ല. കര്‍ഷകരുടെ വോട്ടു കിട്ടാന്‍ അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഈ സര്‍ക്കാര്‍ കരുതുന്നുമില്ല.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിപ്രിന്റ്.ഇന്‍
Comments are closed.