കര്‍ഷക ദുരിതം: മന്മോഹന് സിംഗിന്റെ കാലത്തെ കണക്കുമായി ബിജെപി
രാജ്യത്തെമ്പാടും കര്‍ഷകര്‍ കൃഷി നാശവും വിളകള്‍ക്ക് കുറഞ്ഞ വിലയും കുമിഞ്ഞു കൂടുന്ന കടവും കാരണം കര്‍ഷകര്‍ ദുരിതത്തിലാകുകയും ആത്മഹത്യയുടെ വഴി തേടുകയും ചെയ്യുന്നത് പതിവാണ്. എന്നാല്‍ ഈ വിഷയത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ഒന്നും മോദി സര്‍ക്കാരിന്റെ പക്കലില്ലെന്ന് ലോകസഭയില്‍ നല്കിയ മറുപടികള്‍ കാണിക്കുന്നു. യുപിഎയുടെ മന്മോഹന് സിംഗ് സര്‍ക്കാരിന്റെ കാലത്ത് നാഷണല്‍ സാമ്പിള്‍ സര്‍വേ വകുപ്പ് ശേഖരിച്ച കണക്കുകള്‍ പ്രകാരമാണ് മോദിയുടെ കൃഷി മന്ത്രി ലോകസഭയില്‍ കാര്‍ഷിക ദുരിതത്തെ കുറിച്ച് വിവരിച്ചത്. 2013-ലെ കണക്കുകളാണ് സര്‍ക്കാരിന്റെ പക്കലുള്ളത്. 2014-ലാണ് മോദി സര്‍ക്കാര്‍ അധികാരമേറ്റത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് കാര്‍ഷിക മേഖല തകര്‍ന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വരുമ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ കൈവശം നിജസ്ഥിതി വെളിവാക്കുന്ന വസ്തുതകള്‍ ഒന്നും ഇല്ലാത്തത്. വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: ദ വയര്‍.ഇന്‍
Comments are closed.