News in its shortest

ആധുനിക കേരളത്തിന്റെ അടിത്തറ നിര്‍മ്മാണത്തില്‍ ടിപ്പുവിനും പങ്കുണ്ട്‌

യാക്കോബ് തോമസ്‌

ആധുനിക കേരളത്തിന്റെ അടിത്തറയിട്ടതിൽ പ്രധാന പങ്ക് ടിപ്പുവിനും അവകാശപ്പെട്ടതാണ്. മാടമ്പിമാരും നാടുവാഴികളും ഇസ് പേഡ് രാജാക്കന്മാരും ജാതിയടിസ്ഥാനത്തിൽ ‘ഭരിച്ച ‘ മലബാറിനെ കേന്ദ്രീകൃതമായൊരു ഭരണ സംവിധാനത്തിൻ കീഴിലാക്കി ആദ്യം ഭരിച്ചത് ടിപ്പുവാണ്.

കേരളത്തിൽ രാജാവ് എന്ന സ്ഥാനത്തിന് എന്തെങ്കിലും അധികാരമുണ്ടെന്നു കാണിച്ചത് മാർത്താണ്ഡവർമ്മയും ഹൈദരലി ടിപ്പുമാരുമാണ്. ജന്മി- മാടമ്പിമാർക്കും ബ്രാഹ്മണർക്കും പരിചര്യ ചെയ്യുക എന്ന കേരളീയ രാജാക്കന്മാരുടെ ദിനചര്യയെ മാറ്റിയത് ഇവരാണ്. ചുരുക്കത്തിൽ ബ്രഹ്മസ്വം ദേവസ്വം എന്നിവയെ തൊടാൻ കഴിയാത്ത, ക്ഷേത്രങ്ങളുടെ സങ്കേതങ്ങളെ സ്പർശിക്കാൻ കഴിയാത്ത കേരളീയ രാജാക്കന്മാർ എന്ന ‘വിചിത്രവർഗ ‘ത്തിന്റെ ചരിത്രത്തെ പൂർണമായും തകർക്കുന്നത് ഹൈദരലി -ടിപ്പുമാരാണ്.

ADVT: Online KAS Coaching: www.ekalawya.com

ആധുനിക രാഷട്രത്തിന്റെ യുക്തിയിൽ മലബാറിന്റെ സംവിധാനം ഏതാണ്ട് ഇവരുടെ കാലത്ത് (1766-1790)നടക്കുന്നുണ്ട്.

1. മാടമ്പിമാരുടെ നാട്ടുരാജ്യങ്ങളെ നിർവീര്യമാക്കി രാജ്യത്തെ തുക്രികളായി വിഭജിച്ച് അടിത്തട്ടു മുതൽ മുകൾത്തട്ടു വരെ കേന്ദ്രീകൃതമായ ഉദ്യോഗസ്ഥ ഭരണ സംവിധാനം കൊണ്ടുവന്നു. ഫൂഡലിസം അവിടെ ഉടയുന്നു.

2 ഭൂനികുതി ആദ്യമായി ഏർപ്പെടുത്തി കാർഷികരംഗം ഉടച്ചു വാർക്കുന്നു. ജന്മിമാരുടെ വിഹിതത്തിൽ നിന്ന് നികുതി പിരിക്കുന്നു.

3 രാജ്യത്തെ പരസ്പരം ബന്ധിപ്പിക്കുന്ന വിപുലമായ ഗതാഗത സംവിധാനം കൊണ്ടുവന്നു.

4. സുശക്തമായ വാണിജ്യ-വിപണി സംവിധാനം കൊണ്ടുവന്നു.കേരളത്തിലാദ്യമായി സ്റ്റേറ്റ് ട്രേഡിംഗ് കോർപ്പറേഷൻ ടിപ്പുവാണ് സ്ഥാപിക്കുന്നത്.

ഇങ്ങനെ കേരളീയ ജാതി- ജന്മിത്വത്തെ തള്ളി നീക്കി ടിപ്പുകൊണ്ടുവന്ന ആധുനികതയെ മുന്നോട്ടു കൊണ്ടുപോവുകയാണ് ഭരണതലത്തിൽ ബ്രിട്ടീഷുകാർ ചെയ്തത്.

ഇങ്ങനെയുള്ള ടിപ്പുവിനെ എന്തോ മതനയത്തിന്റെ പേരിലാണ് അനുസ്മരിക്കുന്നതെന്നു പറഞ്ഞാൽ മലയാളിയുടെ ചരിത്രബോധത്തെ നമസ്കരിക്കേണ്ടി വരും. അപ്പോൾ ബാക്കി കേരളീയ രാജാക്കന്മാരെ എന്തിന്റെ പേരിലാണ് ഓർക്കേണ്ടത് എന്ന ചോദ്യത്തിന്റെ മുന്നിൽ കണ്ണും തള്ളി നിൽക്കേണ്ടി വരും.

(യാക്കോബ് തോമസ് ഫേസ് ബുക്കില്‍ കുറിച്ചത്)

Read Also: പുരാണത്തില്‍ ചരിത്രത്തിന്റെ അംശങ്ങള്‍ ഉണ്ടാകാം: ആനന്ദ് നീലകണ്ഠന്‍

Comments are closed.