പത്മാവത് പ്രതിഷേധം: കര്‍ണി സേന സ്കൂള്‍ കുട്ടികളെ ആക്രമിച്ചു
പത്മാവത് സിനിമയ്ക്ക് എതിരെ പ്രതിഷേധം നടത്തിയ കര്‍ണി സേന ഗുണ്ടകള്‍ സ്കൂള്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്ന കുട്ടികളെ ആക്രമിച്ചു. ഹരിയാനയിലെ ഗുരുഗ്രാമത്തിലെ ജിഡി ഗോയങ്ക സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ആക്രമിക്കപ്പെട്ടത്.
നാലും അഞ്ചു വയസ്സുള്ള കുട്ടികള്‍ മുതല്‍ പ്ലസ് ടുവരെയുള്ള കുട്ടികളും അധ്യാപകരും മറ്റും യാത്ര ചെയ്തിരുന്ന ബസിനെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. കുട്ടികള്‍ സീറ്റിന് അടിയിലേക്ക് കയറിയിരുന്നാണ് രക്ഷപ്പെട്ടത്.
കുട്ടികള്‍ ആക്രമിക്കപ്പെട്ടിട്ടും പൊലീസ് ഗുണ്ടകളെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു. ബസിന്റെ പൊട്ടിയ ചില്ലുകള്‍ കുട്ടികളുടെ മുകളിലേക്ക് പതിച്ചു. ആക്രമണ സമയത്ത് 25 ഓളം കുട്ടികള്‍ ബസിലുണ്ടായിരുന്നു. ചൊവ്വാഴ്ച സിനിമ റിലീസ് ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന് പൊലീസ് ഉറപ്പു നല്‍കിയിരുന്നുവെങ്കിലും പൊലീസ് പരാജയപ്പെട്ടു.
നൂറു കണക്കിന് പേരാണ് ദല്‍ഹി-ജയ്പൂര്‍ ദേശീയ പാതയിലെ ഗതാഗതം തടസ്സപ്പെടുത്തിയത്.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ന്യൂസ്18.കോം
Comments are closed.