News in its shortest

ബാലവിവാഹം: ബീഹാറില്‍ ഒമ്പതാംക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു

മരിച്ചുപോയ സഹോദരന്റെ ഭാര്യയെ വിവാഹം കഴിക്കേണ്ടി വന്ന ഒമ്പതാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു. ബീഹാറിലാണ് സംഭവമുണ്ടായത്.

വീട്ടുകാരുടേയും ഗ്രാമവാസികളുടേയും നിര്‍ബന്ധം കാരണമാണ് 15 വയസ്സുകാരന് 25 വയസ്സും രണ്ടു മക്കളുമുള്ള വിധവയെ വിവാഹം ചെയ്യേണ്ടി വന്നത്.

വിവാഹ കര്‍മ്മങ്ങള്‍ അവസാനിച്ചയുടന്‍ വീട് വിട്ടുപോയ ബാലനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ഹിന്ദുസ്ഥാന്‍ ടൈംസ്.കോം

Comments are closed.