നെല്‍കര്‍ഷകരെ സഹായിക്കാന്‍ പദ്ധതിയുമായി മില്‍മ
തൃശൂര്‍: വൈക്കോല്‍ വില്‍പ്പനയില്‍ പ്രതിസന്ധി നേരിടുന്ന നെല്‍കര്‍ഷകരെ സഹായിക്കുന്നതിനായി സംഘങ്ങള്‍ വഴി പ്രാദേശികമായി വൈക്കോല്‍ സംഭരിച്ച് വിതരണം ചെയ്യുന്നതിനുള്ള പദ്ധതി നടപ്പാക്കുവാന്‍ മില്‍മ എറണാകുളം മേഖലാ യൂണിയന് ഭരണസമിതി തീരുമാനിച്ചതായി ചെയര്മാന് എം.ടി.ജയന് അറിയിച്ചു.
മില്‍മ എറണാകുളം മേഖലാ യൂണിയന്റെ പ്രവര്‍ത്തനപരിധിയില്‍ വരുന്ന എറണാകുളം,തൃശ്ശൂര്‍,കോട്ടയം,ഇടുക്കി ജില്ലകളിലെ ആയിരത്തില്‍ പരം വരുന്ന പ്രാഥമിക ക്ഷീരസംഘങ്ങളിലെ ക്ഷീരകര്‍ഷകര്‍ക്കായി വൈക്കോല്‍ വിതരണം ചെയ്തിരുന്നത് ടെന്റര്‍ നടപടികളിലൂടെ കണ്ടെത്തുന്ന മൊത്ത വിതരണക്കാര്‍ വഴിയായിരുന്നു. ഈ വര്‍ഷവും , ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഈ രീതിയില്‍ തന്നെയാണ് പദ്ധതി നടപ്പാക്കിയത്. എന്നാല്‍ നെല്‍കര്‍ഷകര്‍ വൈക്കോല്‍ വില്‍പ്പനക്ക് വലിയ പ്രതിസന്ധി നേരിടുന്നുണ്ടെന്ന് മനസ്സിലാക്കിയ മേഖലാ യൂണിയന്റെ ഭരണസമിതി അടുത്ത മാര്‍ച്ച്,ഏപ്രില്‍,മെയ് മാസങ്ങളില്‍ സബ്സിഡി നിരക്കില്‍ വൈക്കോല്‍ വിതരണം ചെയ്യുന്ന പദ്ധതിയില്‍ പ്രാഥമിക സംഘങ്ങള്‍ക്ക് മില്‍മയുടെ മാനദണ്ഡങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അനുസരിച്ച് ഗുണനിലവാരവും, വിലയും തിട്ടപ്പെടുത്തി നേരിട്ട് വൈക്കോല്‍ വാങ്ങി കര്‍ഷകര്‍ക്ക് വിതരണം ചെയ്യുവാനുള്ള നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.
സംഭരിക്കുന്ന പാലിന്റെ 40 ശതമാനം മേഖലാ യൂണിയന് നല്കുന്ന അംഗസംഘങ്ങള്ക്കാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്ന വൈക്കോല്‍ കിലോഗ്രാമിന് 2 രൂപ സബ്സിഡി നല്‍കുന്നത്. കൂടാതെ ടെന്റര്‍ നടപടികളിലൂടെ വൈക്കോല്‍ വിതരണത്തിനുള്ള മൊത്ത വിതരണക്കാരെയും മില്‍മ ചുമതലപ്പെടുത്തുന്നുണ്ട്. ആവശ്യമുള്ള സംഘങ്ങള്‍ക്ക് അവരില്‍ നിന്നും ഈ പദ്ധതി പ്രകാരം വൈക്കോല്‍ വാങ്ങി വിതരണം ചെയ്യാവുന്നതാണ്, കിലോഗ്രാമിന് 2 രൂപ സബ്സിഡിയില്‍ സൈലേജ് വിതരണവും തുടരുന്നുണ്ടെന്നും മേഖലാ യൂണിയന് ചെയര്മാന് എം.ടി.ജയന് പറഞ്ഞു.
Comments are closed.