മേരി ആവാസ് സുനോ: ജയസൂര്യ എന്ന നടനെ കാണാൻ താല്പര്യം ഉണ്ടെങ്കിൽ കാണാം
പണ്ട് fb യിൽ ഉള്ള തുടക്കകാലത്ത് പ്രമുഖ മലയാള നടന്മാരെ വച്ചു ഒരു collage വന്നത് ഓർമയുണ്ട്. അതിന്റെ content ഇങ്ങനെ ആയിരുന്നു ഓരോ നടന്മാരുടെ ഫോട്ടോ വച്ചിട്ട് അവരെ സ്കൂൾ പിള്ളേരുമായിട്ട് compare ചെയ്തോണ്ട്. ലാലേട്ടന്റെ ഫോട്ടോയ്ക്ക് താഴെ എഴുതിയിരുന്നത് ഇങ്ങനെ ആയിരുന്നു “സ്കൂളിലെ ആൾ റൗണ്ടർ, മമ്മൂക്കെയേ പറ്റി ആണെങ്കിൽ “സ്കൂളിലെ മാതൃക വിദ്യാർത്ഥി. പിന്നെ ജയസൂര്യയെ പറ്റി എഴുതിയത് ശ്രദ്ധേയം ആയിരുന്നു “കഷ്ടപ്പെട്ട് പഠിക്കും പക്ഷെ പാസ് ആവില്ല എന്ന്.”
ഇന്നലെ മേരി ആവാസ് സുനോ കണ്ടപ്പോൾ അന്ന് പറഞ്ഞത് ഇപ്പോഴും ശരി ആണ് എന്ന് ബോധ്യമായി.സിനിമയിലേക്ക് വരുക ആണെങ്കിൽ.
Positives
നിരന്തരമായ chain smoking മൂലം larynx എടുത്ത് കളഞ്ഞു സംസാരിക്കാൻ പറ്റാത്ത ആളുടെ അവസ്ഥയൊക്കെ മികച്ച രീതിയിൽ തന്നെ എന്നത്തേയും പോലെ ജയസൂര്യ മികച്ചത് ആക്കിയിട്ടുണ്ട്. ശിവദ എന്ന നടി നിലവിൽ മലയാളത്തിൽ മികച്ച പെർഫോമൻസ് ഗ്യാരണ്ടിയുള്ള നടി ആണെന്ന് ഈ പടം അടിവര ഇടുന്നുണ്ട്.പിന്നെ എടുത്ത് പറയേണ്ടത് ജോണി ആന്റണിയുടെ സ്വാഭാവിക അഭിനയം ആണ് .ക്യാമറയും എഡിറ്റിംഗ് ഒന്നും എടുത്ത് പറയത്തക്ക മേന്മ ഇല്ലെങ്കിലും ഈ സിനിമ ആവശ്യപ്പെടുന്ന മികവ്bപുലർത്തുന്നുണ്ട്.
Negatives
ക്യാപ്റ്റൻ, സുധി വാത്മീകം എന്നീ സിനിമകളുടെ അവതരണ ശൈലി ആണ് മേരി ആവാസ് സുനോയിലും സ്വീകരിച്ചിരിക്കുന്നത്. അതായത് ക്യാപ്റ്റൻ എന്ന സിനിമയിലെ പോലെ ഒരു പ്രത്യക പ്രൊഫഷനോട് അമിതമായ ആവേശം ഉള്ള ആൾക്ക് പെട്ടെന്ന് ഒരു ട്രാജഡി വരുന്നതും അത് മൂലം വരുന്ന ഡിപ്രെഷന്നും ഒക്കെ. ക്യാപ്റ്റൻ ട്രാജിക്ക് ആണെങ്കിൽ ഇത് മേരി ആവാസ് സുനോ കുറച്ചുകൂടി പോസിറ്റീവ് ആണെന്ന് മാത്രം. ക്യാപ്ടനിലെ അനു സിതാരയുടെ കഥാപാത്രത്തിന്റെ replica ആണ് മേരി ആവാസ് സുനോവിലെ ശിവദയുടെ, ഇത്പോലെ സുധി വാത്മീകത്തിലെ ശിവാദയുടെ റോൾ ഇവിടെ മഞ്ജുവും ചെയ്തിരിക്കുന്നു. ഇത് കൊണ്ടൊക്കെ തന്നെ സിനിമക്ക് ഒരു ജീവൻ ഇല്ലാത്തപോലെയും ആത്മാവ് ഇല്ലാത്തത് പോലെയും അനുഭവപ്പെട്ടു. പ്രത്യേകിച്ച് ആ കുട്ടിയെ രക്ഷിക്കുന്ന സീൻ മുതൽ ക്ലൈമാക്സ് അടക്കം പല സീനുകളും ഒരു ഇമ്പാക്റ്റും ഇല്ലാതെ കടന്നുപോയ ഒരു ഫീൽ ആണ് ഉണ്ടായത്.
പിന്നെ ആദ്യത്തെ മഞ്ജുവിന്റെ ഇൻട്രോ ഉൾപ്പെടുന്ന 10 മിനുട്ട് കൊടൂര ബോർ ആയിരുന്നു.കഥാപ്രസംഗം തോറ്റു പോവുന്ന lecturing ഒക്കെ നിരാശപ്പെടുത്തി. സോഹൻ സീനലാലിന്റെ രംഗങ്ങളും നന്നായില്ല.
മികച്ച പാട്ടുകൾ സാധാരണ ചെയ്യാറുള്ള എം. ജയചന്ദ്രന്റെ മോശം വർക്കുകളിൽ ഒന്നായി മേരി ആവാസ് സുനോ അറിയപ്പെടാൻ ചാൻസുണ്ട്. പാട്ടുകൾ കുറച്ചുകൂടി നന്നായിരുന്നു എങ്കിൽ സിനിമയുടെ output കുറേക്കൂടെ നന്നാവും ആയിരുന്നു.
Final word
ജയസൂര്യയുടെ പ്രകടനം മാത്രമാണ് സിനിമയിൽ എടുത്ത് പറയാൻ ഉള്ളത്. പക്ഷെ നിരന്തരം ആയി ഇത്തരം സിനിമകൾ ചെയ്യുന്നത് ആക്ടിങ് കരിയറിൽ നല്ലത് ആണെങ്കിലും പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിയും എന്ന് തോന്നുന്നില്ല. Aadu പോലെയുള്ള കമർഷ്യൽ സിനിമകൾ ജയസൂര്യക്ക് നിൽവിൽ അത്യാവശ്യം ആണെന്ന് ആണ് എന്റെ അഭിപ്രായം.ഒരിക്കലും മേരി ആവാസ് സുനോ ഒരു മോശം ചിത്രമല്ല എന്നിരുന്നാലും വലുതായി ഒന്നും എടുത്ത് പറയാൻ ഇല്ല താനും. ഒരിക്കൽക്കൂടി ജയസൂര്യ എന്ന നടനെ കാണാൻ താല്പര്യം ഉണ്ടെങ്കിൽ കാണാം എന്ന് മാത്രം.