News in its shortest

ഐപിഎല്ലില്‍ ഇടംപിടിച്ച നേപ്പാള്‍ താരത്തിന്റെ ഗുരു മൈക്കല്‍ ക്ലാര്‍ക്ക്‌


കഴിഞ്ഞ ഒന്നര വര്‍ഷമായി ദല്‍ഹി ഡെയര്‍ഡെവിള്‍സ് പിന്തുടരുന്ന താരമാണ് നേപ്പാളുകാരനായ സന്ദീപ് ലമിച്ചാനെ. ഒരു യുവ സ്പിന്നര്‍ക്കുവേണ്ടിയുള്ള തിരിച്ചില്‍ നടത്തിയിരുന്ന ഡെയര്‍ഡെവിള്‍സ് എത്തിയത് സന്ദീപിലായിരുന്നു. അന്ന് സന്ദീപിന് 16 വയസ്സ് തികഞ്ഞിരുന്നില്ല. 2018-ലെ ഐപിഎല്‍ ലേലത്തിനു മുമ്പ് ദല്‍ഹിയില്‍ ടീം സന്ദീപിനുവേണ്ടി ട്രയല്‍ നടത്തുകയും ആ വീഡിയോ കോച്ച് റിക്കി പോണ്ടിങ്ങിന് അയച്ചു കൊടുക്കുകയും ചെയ്തു. ഓസ്‌ത്രേലിയന്‍ ഇതിഹാസം താരത്തിന്റെ പ്രകടനത്തില്‍ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

എന്നാല്‍ സന്ദീപിന്റെ ബൗളിങ്ങിന് മൂര്‍ച്ച കൂട്ടിയത് മറ്റൊരു ഓസ്‌ത്രേലിയന്‍ താരമാണ്. മൈക്കേല്‍ ക്ലാര്‍ക്ക്.

ക്ലാര്‍ക്ക് പരിശീലിപ്പിക്കുന്ന ഹോങ്കോങ് ടീമായ കൗലൂണ്‍ കാന്റോണ്‍സിലെ താരമായിരുന്നു സന്ദീപ്. ക്ലാര്‍ക്കാകട്ടെ സന്ദീപിനെ ഓസ്‌ത്രേലിയയിലേക്ക് കൂട്ടികൊണ്ടു പോകുകയും സ്വന്തം അക്കാദമിയില്‍ പരിശീലിപ്പിക്കുകയും ചെയ്തു. കൂടാതെ സിഡ്‌നിയിലെ ഒരു ക്ലബില്‍ കളിക്കാന്‍ അവസരം ഒരുക്കുകയും ചെയ്തു.

സന്ദീപിന്റെ വളര്‍ച്ചയെ കുറിച്ച് വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ഇന്ത്യന്‍എക്‌സ്പ്രസ്.കോം

Comments are closed.