News in its shortest

കാനഡയ്ക്കുവേണ്ടി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച ദേശീയവാദി അക്ഷയ് കുമാറിനെ കുറിച്ച് അറിയേണ്ടത്‌

ഇറ്റലിയില്‍ നിന്നും രാജീവ് ഗാന്ധി വിവാഹം ചെയ്തു ഇന്ത്യയുടെ മരുമകളായി കൊണ്ടു വന്ന സോണിയ ഗാന്ധി ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുകയും പതിറ്റാണ്ടുകളായി ഇന്ത്യയില്‍ വസിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായ അവര്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുള്ള അവസരം വേണ്ടെന്ന് വയ്ക്കുകയും ചെയ്തു. എങ്കിലും അവര്‍ ഇന്നും ബിജെപിക്കും ആര്‍ എസ് എസിനും ഇരുസംഘടനകളേയും പിന്തുണയ്ക്കുന്നവര്‍ക്കും വിദേശിയാണ്. സോണിയയെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്യാറുണ്ട്. പക്ഷേ, ഇന്ത്യയില്‍ ജീവിക്കുകയും ജോലി ചെയ്യുകയും പണം സമ്പാദിക്കുകയും ചെയ്യുകയും എന്നാല്‍ കാനഡയിലെ പൗരത്വം ലഭിക്കുന്നതിനുവേണ്ടി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുകയും ചെയ്ത സിനിമാ താരം അക്ഷയ് കുമാറിനെ ഒരിക്കലും ഇക്കൂട്ടര്‍ ആക്രമിക്കാറില്ല. കാരണം ഷാറൂഖ് ഖാന്‍, അമീര്‍ ഖാന്‍,സല്‍മാന്‍ ഖാന്‍ എന്നിവരില്‍ നിന്നും വ്യത്യസ്തനാണ് ഇക്കൂട്ടര്‍ക്ക് അക്ഷയ്. ദേശസ്‌നേഹ സിനിമകളില്‍ അഭിനയിക്കുന്നതിനാല്‍ അദ്ദേഹം ഇന്നും അവര്‍ക്ക് ദേശസ്‌നേഹിയാണ്. അദ്ദേഹം കാനഡയില്‍ ജനിച്ചതു കൊണ്ടല്ല പൗരത്വം ലഭിച്ചത്. കാനഡ വാഗ്ദാനം ചെയ്തത് അദ്ദേഹം സ്വീകരിച്ചു. കൂടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുകയും ചെയ്തു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ഐറണി ഓഫ് ഇന്ത്യ

Comments are closed.