കോഴിക്കോട്ടെ കെ എസ് യു നേതാവിന് എസ് എഫ് ഐക്കാരി വധു
കോഴിക്കോട്: വ്യത്യസ്ത രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്നത് ഒരുമിച്ചുള്ള ജീവിതത്തിന് തടസ്സമല്ലെന്ന കഥ സിനിമയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും സാധ്യമാകുകയാണ്. കോഴിക്കോട് ജില്ലയിലെ കെ എസ് യു, എസ് എഫ് ഐ പ്രസ്ഥാനങ്ങളിലെ ജില്ലാ നേതാക്കളുടെ വിവാഹ നിശ്ചയമാണ് ഞായറാഴ്ച്ച നടന്നത്. കെഎസ്യു കോഴിക്കോട് ജില്ലാ പ്രസിഡന്റായ നിഹാലും എസ്എഫ്ഐ ജില്ലാ കമ്മറ്റി മുന്‍ അംഗം ഐഫ അബ്ദുറഹ്മാനും ആണ് കൊടിയുടെ നിറം മാറ്റിവച്ച് വിവാഹ ജീവിതക്കൊടി പിടിക്കുന്നത്.
കോണ്‍ഗ്രസിലും സിപിഐഎമ്മിലും സജീവ പ്രവര്‍ത്തകരാണ് ഇരുവരും. നിഹാല്‍, തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്പ്പറേഷന് പുതിയറ വാര്‍ഡിലേക്ക് മത്സരിച്ചിരുന്നു. ഐഫ നിലവില്‍ ഡിവൈഎഫ്ഐ, ഓള് ഇന്ത്യ ലോയേഴ്സ് അസോസിയേഷന് അംഗമാണ്. ഇരുവരും കോഴിക്കോട് ലോ കോളെജ് മേറ്റ്സായിരുന്നു. നിഹാലിന്റെ ജൂനിയറായിരുന്നു ഐഫ.
ഐഫയുടെ ബന്ധുവഴിയാണ് വിവാഹാലോചന വന്നത്. ജില്ലാ കോടതിയില്‍ അഭിഭാഷകരായ ഇരുവരും തുറന്ന് സംസാരിച്ചപ്പോള്‍ കൊടിയുടെ നിറവ്യത്യാസമൊന്നും മനസ്സുകള്‍ തമ്മില്‍ ഒന്നാകാന്‍ പ്രശ്നമല്ലെന്ന് തീരുമാനിച്ച് രാഷ്ട്രീയം പ്രശ്നത്തിന് പരിഹാരം കണ്ടു.
കൊടുവള്ളി സ്വദേശി അബ്ദുറഹിമാന്റെയും ഷെരീഫയുടെയും മകളാണ് ഐഫ. മാങ്കാവ് തളിക്കുളങ്ങര വലിയ തിരുത്തിമ്മല്‍ മുഹമ്മദ് ഹനീഫയുടെയും സാജിദയുടെയും മകനാണ് നിഹാല്‍. കോഴിക്കോട് ലോ കോളേജില്‍ വെച്ചാണ് നിഹാലും ഐഫയും പരിചയപ്പെടുന്നത്. അടുത്ത വര്‍ഷമാണ് നിഹാലിന്റെയും ഐഫയുടെയും വിവാഹം.
Comments are closed.