News in its shortest

എന്നെ വിവാഹം കഴിക്കാമോ? മത്സരത്തിനിടെ ഷറപ്പോവയോട് ആരാധകന്‍

മത്സരത്തിനിടെ റഷ്യന്‍ ടെന്നീസ് സുന്ദരി മരിയ ഷറപ്പോവയോട് വിവാഹഭ്യര്‍ത്ഥന നടത്തി ആരാധകന്‍. ഇസ്താബൂളില്‍ പ്രദര്‍ശന മത്സരത്തിനിടയിലാണ് സംഭവം. അഞ്ചു തവണ ഗ്രാന്റ് സ്ലാം നേടിയിട്ടുള്ള ഷറപ്പോവയോട് മത്സരത്തിനിടെ ആരാധകന്‍ ചോദിച്ചു എന്നെ വിവാഹം കഴിക്കാമോ. സ്റ്റേഡിയം കൂട്ടച്ചിരിയില്‍ മുങ്ങവേ ഷറപ്പോവ ഒന്നു നിന്നു. എന്നിട്ട് പറഞ്ഞു. ചിലപ്പോള്‍ കഴിച്ചേക്കാം. സ്റ്റേഡിയത്തിലെ ആരാധക വൃന്ദം കൈയടികളോടെയാണ് മറുപടിയെ വരവേറ്റത്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം

Comments are closed.