രണ്ടാം മുഖത്തില്‍ സുനിതയായി മറീന മൈക്കിള്‍
കൊച്ചി: അഭിനയിക്കുന്ന ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ കരുത്ത് തനിക്ക് ആത്മവിശ്വാസം നല്‍കുകയാണെന്ന് നടിയും മോഡലുമായ മറീന മൈക്കിള്‍ കുരിശിങ്കല്‍. തനി നാടൻ കഥാപാത്രമായി ചുരുക്കം ചില ചിത്രങ്ങളിലൂടെയാണ് ഞാന്‍ പ്രേക്ഷകരുടെ മുന്നില്‍ എത്തിയിട്ടുള്ളത്.
നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നതിലൂടെ വ്യക്തിപരമായി ഏറെ സന്തോഷവും ആത്മവിശ്വാസവും ലഭിക്കുന്നുണ്ടെന്നും താരം പറഞ്ഞു. ‘രണ്ടാം മുഖം’ എന്ന പുതിയ ചിത്രത്തിലെ ഏറെ ശ്രദ്ധേയമായ ഒരു കഥാപാത്രമാണ് ‘സുനിത’യെന്നും മറീന പറഞ്ഞു. വളരെ അപ്രതീക്ഷിതമായാണ് രണ്ടാംമുഖത്തിലേക്കെത്തുന്നത്. ഇതുവരെ ചെയ്തതില്‍നിന്ന് ഏറെ പുതുമയും വ്യത്യസ്തവുമാണ് രണ്ടാംമുഖത്തിലെ എന്റെ കഥാപാത്രം ‘സുനിത’.
വളരെ സംഘര്‍ഷഭരിതമാണ് ആ കഥാപാത്രത്തിന്റെ ജീവിതം. ഒരു കരുത്തുറ്റ സ്ത്രീകഥാപാത്രം. അഭിനയ സാധ്യതകള്‍ പരമാവധി ഞാന്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രണ്ടാംമുഖത്തിലെ എന്റെ കഥാപാത്രത്തിനെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ടെന്നും മറീന മൈക്കിള്‍ പറഞ്ഞു
യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്റെയും ബാനറില്‍ കെ ടി രാജീവും കെ ശ്രീ വര്‍മ്മയും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രമാണ് രണ്ടാംമുഖം.കെ.ശ്രീവർമ്മ തിരക്കഥ എഴുതി കഷ്ണജിത്ത് എസ് വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മണികണ്ഠന് ആചാരിയാണ് കേന്ദ്ര കഥാപാത്രം. താരത്തിന്റ ഏറെ അഭിനയസാധ്യതയുള്ള ചിത്രംകൂടിയാണ് രണ്ടാം മുഖം. മറീന മൈക്കിളും അഞ്ജലി നായരുമാണ് ചിത്രത്തിലെ മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്.
ഏറെ സാമൂഹ്യപ്രസക്തിയുള്ള പ്രമേയമാണ് രണ്ടമൂഴം ചര്‍ച്ച ചെയ്യുന്നത്. സോഷ്യല്‍ പൊളിറ്റിക്സ് വളരെ കത്യതയോടെ ആവിഷ്ക്കരിക്കുന്ന പുതുമ കൂടി ഈ ചിത്രത്തിനുണ്ട്. രണ്ട് വ്യക്തിത്വങ്ങളുടെ കഥയാണ് സിനിമയുടെ ഇതിവത്തം. നാട്ടിന്‍പുറത്തിന്റെ നന്മയും വിശുദ്ധിയുമൊക്കെ ഒപ്പിയെടുക്കുന്ന ഈ സിനിമ ഒരു സമ്പൂര്‍ണ്ണ റിയലിസ്റ്റിക് മൂവി തന്നെയാണ് സസ്പെന്‍സും ത്രില്ലുമൊക്കെ സിനിമയുടെ മറ്റൊരു പുതുമയാണ്. നിത്യജീവിതത്തിലെ വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ രണ്ടാം മുഖം പ്രക്ഷകരുടെ സ്വന്തം അനുഭവമായി മാറുകയാണ്. ചിത്രം ഉടനെ തിയേറ്ററിലെത്തും.
അഭിനേതാക്കള്‍ മണികണ്ഠന് ആചാരി, മറീന മൈക്കിള്‍,അഞ്ജലി നായര്‍,ബിറ്റോ ഡേവിസ്, വിനോദ് തോമസ്, പരസ്പരം പ്രദീപ്, സൂഫി സുധീര്‍, കെ ടി രാജീവ്, അമൃത് രാജീവ്, ജിജ സുരേന്ദ്രന്, രേവതി ശാരി. ബാനര്‍ യു കമ്പനി/കണ്ടാ ഫിലിംസ്, നിര്‍മ്മാണം കെ ടി രാജീവ്, കെ ശ്രീവര്‍മ്മ,ക്യാമറ – അജയ് പി.പോൾ, ഹുസൈൻ അബ്ദുൾ ഷുക്കൂർ,കഥ, തിരക്കഥ, സംഭാഷണം കെ ശ്രീവര്‍മ്മ., എഡിറ്റിംഗ് ഹരി മോഹന്‍ദാസ്.
Comments are closed.