മാർക്കോ വാൻബാസ്റ്റൺ: ആരാണ് ഇയാൾ എന്ന് ചോദിക്കുന്ന അർജന്റീന ഫാൻസിനോട് പറയാനുള്ളത്
മെസ്സിയെ വലിയ കളിക്കാരൻ ആയി കാണാനുള്ള അവകാശം പോലെ തന്നെയാണ് മെസ്സിയല്ല മികച്ചത് എന്ന് പറയാനുള്ള അവകാശവും . വാൻ ബാസ്റ്റണിന്റെ കാഴ്ചപ്പാടിൽ മെസ്സി പെലെയോളമോ ക്രൈഫിനോളമോ മറഡോണയോളമോ സിദാനോളമോ വരുന്നില്ല . അതിന് വാൻ ബാസ്റ്റണ് തന്റേതായ കാഴ്ച്ചപ്പാടുകളും മുന്നോട്ട് വെക്കുന്നുണ്ട് .
മികച്ച നായകത്വ ശേഷിയുള്ള പോരാളിയല്ല മെസ്സി എന്നാണ് അതിന് വാൻ ബാസ്റ്റണ് പ്രധാനമായും മുന്നോട്ട് വെച്ച കാരണം . അവിടെ വ്യക്തിഗത സ്കോറിംഗ് , പുരസ്കാരങ്ങൾ എന്നിവയും അല്ല വാൻ ബാസ്റ്റണ് മുന്നോട്ട് വെക്കുന്ന മാനദണ്ഡങ്ങൾ അങ്ങിനെ ആണെങ്കിൽ ക്രൈഫ് , മറഡോണ , സിദാൻ എന്നിവരെക്കാൾ വ്യക്തി ഗത നേട്ടം കൂടുതൽ ഉള്ള വാൻ ബാസ്റ്റണ് താനാണ് മറഡോണക്കും സിദാനും മുകളിൽ എന്ന് പറയാം ആയിരുന്നു .
മെസ്സിയോളം തന്നെ വ്യക്തിഗത നേട്ടത്തിന്റെ മികവും വാൻ ബാസ്റ്റണ് ഉണ്ട് . ആരാണ് ഇയാൾ എന്ന് ചോദിക്കുന്ന അന്തവും കുന്തവും ഇല്ലാത്ത അർജന്റീന ഫാൻസിനോട് ആണ് ഇതൊക്കെ പറയുന്നത്
ഉജ്ജ്വലമായ ഫോമിൽ കളിക്കവെ തന്റെ ഇരുപത്തി ആറാമത്തെ വയസ്സിൽ പരിക്ക് പറ്റി 28 മത്തെ വയസ്സിൽ വിരമിക്കേണ്ടി വന്ന കളിക്കാരൻ ആണ് വാൻബാസ്റ്റണ് . ഇതിന് ഇടയിൽ മൂന്ന് ബാലൻ ഡി ഓർ , ഒരു തവണ ഫിഫാ ഫുട്ബോൾ ഓഫ് ദ ഇയർ , യൂറോ കപ്പിലെ ടോപ്പ് സ്കോറർ , ഒരു യൂറോ കപ്പ് , എ സി മിലാൻ വേണ്ടി നിരവധി ഇറ്റാലിയൻ സീരിയിസ് കപ്പുകൾ , മൂന്ന് ചാമ്പ്യൻസ് ലീഗ് .
98 ൽ നടന്ന നൂറ് വർഷത്തെ മികച്ച കളിക്കാരെ തിരഞ്ഞെടുക്കുന്ന ഇന്റർനെറ്റ് പോളിൽ ആറാമത് എത്തിയ കളിക്കാരൻ എന്നീ നേട്ടങ്ങൾ വാൻ ബാസ്റ്റണ് സ്വന്തമാക്കിയത് വളരെ കുറഞ്ഞ കാലങ്ങൾ കൊണ്ടാണ് . അതായത് ഉജ്ജ്വലമായ ഫോമിൽ കളിക്കവെ പരിക്ക് പറ്റി മെസ്സിയെക്കാൾ ആറ് സീസണുകൾ കുറവ് മാത്രമാണ് വാൻ ബാസ്റ്റണ് കളിച്ചത് .
അങ്ങിനെ വരുമ്പോൾ നേടിയ ഗോൾ ശരാശരി വെച്ചു നോക്കുന്ന നേരം വാൻ ബാസ്റ്റണ് മെസ്സിക്ക് ഒപ്പം തന്നെയുണ്ട് . ക്ളബ്ബ് തലത്തിൽ ആയാലും ദേശീയ ടീമിന്റെ കാര്യത്തിൽ ആയാലും കിരീട നേട്ടം ആയാലും അങ്ങിനെ തന്നെയാണ് . അവിടെയും അത്തരം നേട്ടങ്ങളോ താനാണ് മെസ്സിയേക്കാൾ മികച്ചവൻ എന്നോ പറയാൻ വാൻ ബാസ്റ്റണ് വന്നില്ല .
തന്റെ വ്യക്തിഗത മികവിന് അപ്പുറമുള്ള കളിക്കാരെ വരെ തന്റെ മുകളിൽ വെച്ചാണ് വാൻ ബാസ്റ്റണ് മികച്ച കളിക്കാരെ വിലയിരുത്തിയത് . അദ്ദേഹം മികച്ച കളിക്കാരായി കാണാൻ മുന്നോട്ട് വെക്കുന്ന ക്രൈറ്റീരികൾ എന്നത് അദ്ദേഹത്തിന്റെത് ആണ് . അതിനോട് വിയോജിക്കാം എന്നാൽ അന്തവും കുന്തവും ഇല്ലാത്ത അർജന്റീന ഫാൻസ് ആരാണ് ഈ വാൻ ബാസ്റ്റണ് എന്ന വിവരം കെട്ട ചോദ്യവും കൊണ്ട് വരരുത് എന്നൊരു അപേക്ഷയുണ്ട്.
Comments are closed.