സഖ്യകക്ഷികളുമായി സമവായമായില്ല, മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായി തുടരും
ദല്‍ഹിയില്‍ നിന്നും എയര്‍ ആംബുലന്‍സില്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ സംസ്ഥാനത്ത് എത്തിച്ച് ഒരു ആഴ്ച കഴിഞ്ഞിട്ടും രോഗബാധിതനായ പരീക്കര്‍ക്ക് പകരം ഒരാളെ കണ്ടെത്താന്‍ ബിജെപിക്ക് ആയില്ല. അതിനാല്‍ മുഖ്യമന്ത്രിയായി പരീക്കര്‍ തുടരുമെന്ന് പാര്‍ട്ടി ആവര്‍ത്തിച്ച് വ്യക്തമാക്കി.
ഭരണമുന്നണിയിലെ സഖ്യകക്ഷികള്‍ക്ക് എല്ലാവര്ക്കും സമ്മതനായ ഒരാളെ കണ്ടുപിടിക്കാന്‍ സാധിക്കാത്തതാണ് ഇപ്പോള്‍ ബിജെപി നേരിടുന്ന തലവേദന. സംസ്ഥാനത്ത് ഭരണമില്ലെന്ന് ചൂണ്ടിക്കാണിച്ച് ഗവര്‍ണറെ സമീപിച്ച കോണ്‍ഗ്രസിന്റെ രണ്ട് എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് ബിജെപി തിരിച്ചടിച്ചുവെങ്കിലും പാര്‍ട്ടിയുടെ പ്രതിസന്ധി തുടരുകയാണ്. രണ്ടു പേര് കൂറുമാറിയപ്പോള്‍ കോണ്‍ഗ്രസിന്റെ എംഎല്‍എമാരുടെ എണ്ണം ബിജെപിയുടേതിന് തുല്യമായി. 14 പേര്.
ഏറ്റവും വലിയ ഒറ്റപ്പാര്‍ട്ടിയെന്ന പദവിയാണ് ബിജെപിയുടെ ചാക്കിലാക്കല്‍ തന്ത്രത്തിലൂടെ കൈവിട്ടുപോയത്.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സ്ക്രോള്‍.ഇന്‍
Comments are closed.