News in its shortest

ബിജെപി നേതാവ് എല്‍ കെ അദ്വാനി പാകിസ്താനുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത് 20 തവണ

ഗുജറാത്ത് തെരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസ് പാകിസ്താന്‍ ഉദ്യോഗസ്ഥരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് ആരോപിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാല്‍ പാകിസ്താന്‍ ഹൈകമ്മീഷണറുമായി കേന്ദ്ര മന്ത്രിസഭയിലെ ഒരു മുതിര്‍ന്ന അംഗം യഥാര്‍ത്ഥത്തില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നത് പതിവായിരുന്നു.

17 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന എല്‍കെ അദ്വാനിയാണ്‌ ഹൈക്കമ്മീഷണറുമായി രഹസ്യ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നത്.

2000-ത്തില്‍ ഹൈകമ്മഷീണറായിരുന്ന അഷ്‌റഫ് ജഹാംഗീര്‍ ക്വാസിയുമായി ഇരുപത് തവണയാണ് അദ്വാനി രഹസ്യമായി കൂടിക്കാഴ്ച നടത്തിയത്. ഇക്കാര്യം അദ്വാനിയുടെ ആത്മകഥയില്‍ വെളിപ്പെടുത്തുന്നുണ്ട്.

വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: ദിവയര്‍.ഇന്‍

Comments are closed.