മാഞ്ചര്സിറ്റിക്ക് രണ്ടുവര്‍ഷത്തെ വിലക്ക്, ചാമ്പ്യന്‍സ് ലീഗ് നഷ്ടമാകും
മാഞ്ചസ്റ്റര്‍ സിറ്റിയെ യൂറോപ്യന്‍ ക്ലബ് മത്സരങ്ങളില്‍ നിന്നും യുവേഫ വിലക്കി. രണ്ട് സീസണുകളില്‍ സിറ്റിക്ക് കളിക്കാനാകില്ല. കൂടാതെ 30 മില്ല്യണ്‍ യൂറോ പിഴയും അടയ്ക്കണം. ചാമ്പ്യന്‍സ് ലീഗും സിറ്റിക്ക് നഷ്ടമാകും.
സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലോകത്തെ ഏറ്റവും ധനികരായ ക്ലബ്ബുകളിലൊന്നിനെ യുവേഫ വിലക്കിയത്. ചട്ടങ്ങളിള്‍ ഗുരുതരമായ വീഴ്ചകള്‍ ക്ലബ് വരുത്തിയതായി യുവേഫ പറഞ്ഞു. സ്പോര്‍ട്സ് തര്‍ക്ക പരിഹാര കോടതിയെ സമീപിക്കുമെന്ന് ക്ലബ് അധികൃതര്‍ അറിയിച്ചു.
യുവേഫയുടേത് മുന്‍വിധിയോടെയുള്ള തീരുമാനമായിരുന്നുവെന്ന് ക്ലബ് ആരോപിച്ചു. യുവേഫ പക്ഷപാതിത്വം കാണിച്ചെന്ന ആരോപണവുമുണ്ട്. ഈ തീരുമാനം ക്ലബ് പ്രതീക്ഷിച്ചിരുന്നതാണ്. യുവേഫയുടെ മുഖ്യ അന്വേഷകന് എന്തായിരിക്കും വിധിയെന്ന് 2018 ഡിസംബറില്‍ വെളിപ്പെടുത്തിയിരുന്നു. അത് അന്വേഷണം തുടങ്ങും മുമ്പായിരുന്നുവെന്ന് ക്ലബ് ആരോപിച്ചു.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ബിബിസി.കോം
Comments are closed.