News in its shortest

എന്നാണ്‌ വിവാഹം കഴിക്കുന്നതെന്ന് തിരക്കിയ അയല്‍വാസിയായ യുവതിയെ യുവാവ് കൊലപ്പെടുത്തി


ഒരു ചോദ്യം മതി നിങ്ങളുടെ ജീവിതം മാറി മറിയാന്‍. ഇന്തോനേഷ്യയില്‍ ഒരു വനിതയുടെ ഒരൊറ്റ ചോദ്യം ഇല്ലാതാക്കിയത് സ്വന്തം ജീവനാണ്. അയല്‍ക്കാരനായ യുവാവിനോട് നീ എന്നാ വിവാഹം കഴിക്കുന്നത് എന്ന ചോദ്യമായിരുന്നു യുവതിയുടെ ജീവന്‍ നഷ്ടമാക്കിയത്.

28-കാരനോട് 32-കാരിയായ യുവതി ഈ ചോദ്യം പതിവായി ചോദിച്ചിരുന്നത് യുവാവിനെ പ്രകോപിതനാക്കുകയായിരുന്നു. എത്രയും വേഗം കല്ല്യാണം കഴിച്ചോളൂ മറ്റുള്ളവരെല്ലാം വിവാഹം കഴിഞ്ഞു. നീയെന്താ ഇനിയും വിവാഹം കഴിക്കാത്തത് എന്ന് ഐഷയെന്ന യുവതി ഫൈസ് നൂര്‍ദ്ദീന്‍ എന്ന യുവാവിനോട് ചോദിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.

താന്‍ അപമാനിക്കപ്പെട്ടുവെന്ന് യുവാവിന് തോന്നുകയും യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: വായിച്ചോ.കോം

Comments are closed.