സിനിമ കരിയറില്‍ ഹാപ്പിയല്ല: മൈഥിലി
ജീവിതത്തില്‍ ഹാപ്പിയാണെങ്കിലും കരിയറിന്റെ കാര്യത്തില്‍ ഹാപ്പിയല്ലെന്ന് അഭിനേത്രി മൈഥിലി. ഏറെ പ്രശംസ പിടിച്ചുപറ്റിയ പാലേരി മാണിക്യത്തിനുശേഷം തെരഞ്ഞെടുത്ത കഥാപാത്രങ്ങളില്‍ തെറ്റുപറ്റിയെന്ന് അവര്‍ ഗൃഹലക്ഷ്മിക്കു അനുവദിച്ച അഭിമുഖത്തില്‍ തുറന്നു പറയുന്നു. ഒരു പരിധിക്ക് അപ്പുറം സെലക്ടീവാകാന് പറ്റില്ലെന്നും കരിയറില്‍ എണ്ണം കൂട്ടാം എന്നല്ലാതെ പ്രയോജനമില്ലാത്തതാണ് പല സിനിമകളെന്നും അവര്‍ പറയുന്നു.
സാള്‍ട്ട് ആന്റ് പെപ്പറും ഈ അടുത്ത കാലത്തും എന്നീ സിനിമകളിലെ വേഷങ്ങള്‍ ആളുകള്‍ ഓര്‍ത്തിരിക്കുന്ന തരത്തിലുള്ളതാണ്. കൂടുതല്‍ നല്ല സിനിമകളുടെ ഭാഗമാകണമെന്ന് ആഗ്രഹമുണ്ടെന്ന് അവര്‍ വെളിപ്പെടുത്തുന്നു.
പ്രിയനന്ദന് സംവിധാനം ചെയ്ത പാതിരാ കാലം നിരൂപക പ്രശംസ പിടിച്ചുപറ്റുന്നതിന്റെ സന്തോഷത്തിലാണ് അവര്‍. ബംഗാളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഷോയ്ക്കുശേഷം ലഭിച്ച അഭിനന്ദനങ്ങള്‍ തന്നെ ആവേശം നല്‍കുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments are closed.