മലയാള സിനിമയുടെ ഇപ്പോഴത്തെ ശാപം ഇതാണ്; ഒരു സിനിമാപ്രേമി എഴുതുന്നു
മലയാള സിനിമയുടെ ഇപ്പോഴത്തെ ശാപം… ഒരു പ്ലാനിംഗ് ഇല്ലാത്ത റിലീസുകൾ… എല്ലാ ആഴ്ചയിലും 3 ഉം 4 ഉം സിനിമകൾ വീതം റിലീസ് ആകുന്നു. പോസിറ്റീവ് റിവ്യൂ ഉള്ള സിനിമകൾ കാണാം എന്ന് വിചാരിച്ചാൽ ഒരു സാധാരണക്കാരന് ആഴ്ചയിൽ ഒന്നേ കാണാൻ പറ്റു ( സമയവും, പണത്തിന്റെയും ലഭ്യത അനുസരിച്ചു ) അടുത്ത ആഴ്ച ആകുമ്പോൾ വീണ്ടും പുതിയ റിലീസ്, കാണാൻ മാറ്റിവച്ച പടം ചിലപ്പോൾ മാറിയിട്ടുണ്ടാകും അല്ലെങ്കിൽ പ്രോപ്പർ ടൈം ഇൽ ഷോ ഉണ്ടകില്ല.
ഇങ്ങനെയാകുമ്പോൾ പ്രേക്ഷകർ സെലെക്ടിവ് ആകും പോസിറ്റീവ് റിവ്യൂ ഉണ്ടെങ്കിലും തീയേറ്റർ വാച്ച് ഡിമാൻഡ് ചെയ്യുന്ന വലിയ ക്യാൻവാസിലുള്ള ചിത്രങ്ങൾ മാത്രം കാണാൻ തീരുമാനിക്കും. പോസിറ്റീവ് റിവ്യൂ ഉള്ള ചെറിയ സിനിമകൾ എന്തായാലൂം ഒരു മാസം കഴിയുമ്പോൾ OTT റിലീസ് ആകും പിന്നെ എന്തിനു സമയവും പണവും കളഞ്ഞു സിനിമ കാണണം
എന്റെ അഭിപ്രായത്തിൽ ആഴ്ചയിൽ ഉള്ള മലയാള സിനിമ റിലീസ് ഒരെണ്ണം ആയിട്ട് നിജപ്പെടുത്തണം എന്നാലേ ഇനി മുതൽ നല്ല അഭിപ്രായം ഉള്ള ( A ഗ്രേഡ് നടന്മാരുടെ ) സിനിമകൾ പോലും കേരളത്തിൽ വിജയിക്കു.
ഞാൻ ഗൾഫിൽ ഉള്ള ഒരാളാണ് കഴിഞ്ഞ ആഴ്ച ജുറാസിക് വേൾഡ് കണ്ടത് കൊണ്ട് വാശി പെന്റിങ് വച്ചു ഇപ്പൊ ദേ ഈ ആഴ്ച വീണ്ടും റിലീസ് ഏത് കാണും എന്ന് കൺഫ്യൂഷൻ ( ജോൺ ലൂതർ ഒക്കെ ഇവിടെ ഒരാഴ്ച മാത്രമേ ഒടിയുള്ളു കാണാൻ പറ്റിയില്ല ) അടുത്ത ആഴ്ച ഈ പടങ്ങൾ എല്ലാം മാറും.