മഹാരാഷ്ട്രയിലെ കര്‍ഷക പ്രസ്ഥാനത്തിന്റെ ജീവനാഡികളായ നാലു നേതാക്കന്‍മാര്‍ ഇവരാണ്
മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിനെ തലസ്ഥാനത്തു ചെന്ന് പിടിച്ചു കുലുക്കിയ കര്‍ഷക പ്രസ്ഥാനത്തിന്റെ ജീവനാഡികളായ നാലു നേതാക്കന്‍മാര്‍ ഇവരാണ്, അശോക് ധാവ്‌ലെ, ജീവ പാണ്ഡു ഗാവിറ്റ്, അജിത് നാവ്‌ലെ, കിഷന്‍ ഗുജര്‍.
നിലവില്‍ അഖിലേന്ത്യ കിസാന്‍ സഭയുടെ പ്രസിഡന്റാണ് ഡോക്ടര്‍ കൂടിയായ അശോക് ധാവ്‌ലെ. ബോംബെ മെഡിക്കല്‍ കോളെജില്‍ പഠിക്കുമ്പോള്‍ എസ് എഫ് ഐയിലൂടെയാണ് അദ്ദേഹം ഇടതുപക്ഷത്ത് എത്തുന്നത്. പിന്നീട് അദ്ദേഹം ബോംബെ സര്‍വകലാശാലയില്‍ ചേര്‍ന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തരബിരുദം നേടി. അവിടെ പൂര്‍ണസമയ എസ് എഫ് ഐ പ്രവര്‍ത്തകനായിരുന്നു അശോക്. വിദ്യാര്‍ത്ഥി കാലത്തിനുശേഷം ഡി വൈ എഫ് ഐയിലെത്തിയ അദ്ദേഹം പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റായി.
മുതിര്‍ന്ന കര്‍ഷക നേതാവായ കൃഷ്ണ ഖോപ്കറിന്റെ സ്വാധീനം കൊണ്ടാണ് അശോക് അഖിലേന്ത്യ കിസാന്‍ സഭയിലെത്തുന്നത്. 20015-ല്‍ സിപിഐഎമ്മിന്റെ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയായ അദ്ദേഹം 2015-ല്‍ സ്ഥാനം ഒഴിഞ്ഞു. ഇപ്പോള്‍ കിസാന്‍ സഭയുടെ പ്രസിഡന്റും സിപിഐഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗവുമാണ്. അദ്ദേഹത്തിന്റെ ഭാര്യ മരിയം ധാവ്‌ലെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയാണ്.
ആദിവാസി നേതാവായ ജിപി ഗാവിറ്റ് ഏഴ് തവണ സിപിഐഎം എംഎല്‍എയായിരുന്നു. ആറു തവണ നാസിക്കിലെ സുര്‍ഗണില്‍ നിന്നും എംഎല്‍എയായ അദ്ദേഹം ഇപ്പോള്‍ കല്‍വാന്‍ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്.
ആദിവാസികള്‍ക്ക് ഭൂമിയും വിദ്യാഭ്യാസവും ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളിലാണ് അദ്ദേഹം ഏര്‍പ്പെട്ടിരിക്കുന്നത്.
അജിത് നാവ്‌ലെ എഐകെഎസിന്റെ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയാണ്. ആയുര്‍വേദ ഡോക്ടറായ അദ്ദേഹം അഹമ്മദ് നഗര്‍ ജില്ലയിലെ അകോളില്‍ സംഘടനയെ വളര്‍ത്തിയെടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.
കിസാന്‍സഭയുടെ സംസ്ഥാന പ്രസിഡന്റാണ് കിഷന്‍ ഗുജര്‍. കര്‍ഷകനായ അദ്ദേഹം അറിയപ്പെട്ടുന്നത് നിശബ്ദനായ കളിക്കാരന്‍ എന്നാണ്. ശക്തമായ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകരെ സംഘടിപ്പിക്കുന്നതില്‍ മിടുക്കനാണ് അദ്ദേഹം. കിസാന്‍സഭയിലെത്തും മുമ്പ് സിഐടിയുവിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ന്യൂസ്‌ക്ലിക്ക്.ഇന്‍
Comments are closed.