News in its shortest

അവര്‍ വരുന്നു നഗരങ്ങള്‍ വളയാന്‍, സിപിഐഎമ്മിന്റെ കര്‍ഷക സംഘടനയുടെ നേതൃത്വത്തില്‍ 30,000 കര്‍ഷകര്‍ മുംബൈയിലേക്ക് മാര്‍ച്ച് ചെയ്യുന്നു


വായ്പ എഴുതിത്തള്ളല്‍ അടക്കമുള്ള വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ മുംബൈയിലേക്ക് മാര്‍ച്ച് ചെയ്യുന്നു. സിപിഐഎമ്മിന്റെ കര്‍ഷക സംഘടനയായ അഖിലേന്ത്യ കര്‍ഷക സഭയുടെ നേതൃത്വത്തിലാണ് 30,000 കര്‍ഷകര്‍ തലസ്ഥാനമായ മുംബൈയിലേക്ക് മാര്‍ച്ച് ചെയ്യുന്നത്. തിങ്കളാഴ്ച അവര്‍ നിയമസഭയുടെ മുന്നില്‍ പ്രതിഷേധം ആരംഭിക്കും.

സര്‍ക്കാര്‍ പലതവണ നല്‍കിയ വാക്കുകള്‍ തെറ്റിച്ചതിനെ തുടര്‍ന്നാണ് ഇടതു കര്‍ഷക സംഘടന കര്‍ഷകരെ സംഘടിപ്പിച്ച് നിയമസഭ വളയാനെത്തുന്നത്. നാസിക്കില്‍ നിന്നുമാണ് പ്രധാനസംഘം പുറപ്പെട്ടത്. അവരോടൊപ്പം വഴിയില്‍ നിന്നും കൂടുതല്‍ പേര്‍ ചേര്‍ന്നു. 180 കിലോമീറ്റര്‍ ദൂരം നടന്നാണ് കര്‍ഷകര്‍ പ്രതിഷേധവുമായി എത്തുന്നത്. മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടക്കുന്ന ജില്ലയായ നാസിക്കില്‍ നിന്നും നാലു ദിവസമായി കര്‍ഷകര്‍ തലസ്ഥാനം ലക്ഷ്യമാക്കി നടന്നു കൊണ്ടിരിക്കുകയാണ്.

ത്രിപുരയില്‍ സിപിഐഎമ്മിനെ അധികാരത്തില്‍ നിന്നും പുറത്താക്കിയ ബിജെപി നയിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരിനെ മുള്‍മുനയില്‍ അഖിലേന്ത്യ കര്‍ഷക സഭ നിര്‍ത്തുന്നത് രാജ്യം സാകൂതം വീക്ഷിച്ചു വരികയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം കര്‍ഷകര്‍ ദുരിതത്തിലായതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇടതുപക്ഷ സംഘടനയുടെ കീഴില്‍ അവര്‍ സംഘടിച്ച് സമരപാതയിലാണ്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിക്വിന്റ്.കോം

Comments are closed.