News in its shortest

ഞങ്ങൾ മൗന പ്രേമത്തിലുരുകിത്തീരുമ്പോൾ ആ മതസൗഹാർദ്ദക്കാരൻ ഒരുത്തിയെ മാത്രം പ്രേമിച്ചു: സ്വരാജിനെ കുറിച്ച് പഴയ സഹപാഠി

സ്വരാജിനെ കുറിച്ച് ചുങ്കത്തറ മാർ ത്തോമ്മാ കോളേജിലെ സഹപാഠി പ്രസന്ന എം എഴുതിയത്

സ്വരാജ് തോറ്റെന്നറിഞ്ഞ് കുറെപ്പേരൊ ക്കെ സങ്കടപ്പെടുന്നതു കണ്ടു. എനിക്കു തോന്നി.. അങ്ങനെ വേണം. അഹങ്കാരത്തിന് അതുതന്നെ വേണം. ഞങ്ങൾ എത്രയോ നല്ലനല്ല പെൺകുട്ടികൾ മൗനപ്രേമത്തിലുരുകിത്തീരുമ്പോൾ ആ മതസൗഹാർദ്ദക്കാരൻ ഒരുത്തിയെ മാത്രം പ്രേമിച്ചു. 1994-95 വർഷങ്ങളിൽ എനിക്ക് നല്ല നോട്ടമുണ്ടായിരുന്നു.

കോളേജിലെ സകലമാന പെണ്ണുങ്ങ ളും പെൺടീച്ചർമാർവരെ തരിച്ചു നിൽക്കും ആ പ്രസംഗം കേട്ടാൽ. തെളിഞ്ഞ ബുദ്ധി, അത്ഭുത പാടവം, വാക്ചാതുരി..മെലിഞ്ഞ ശരീരം. വെള്ളേം വെള്ളേം വേഷം. കനത്ത കോലൻ മുടി പിന്നോട്ടു ചീകി..

ഒറ്റമുണ്ടിന്റെ ഒരു തലപ്പ് ഇടം കയ്യിൽ പിടിച്ച്, പ്രസംഗ വേദികളിൽ, കോറിഡോറിൽ, പൊടി മീശ.. വശ്യമായ ചിരി.. സർവ്വോപരി സുന്ദരൻ. മുദ്രാവാക്യം വിളിച്ചും ക്ലാസ് നിറുത്തി ച്ചും കോളേജടപ്പിച്ചും പ്രിൻസിപ്പാൾ സാമുവൽ ജോസഫിനോട് കട്ടക്ക് നിന്ന് വിദ്യാർത്ഥി ക്ഷേമത്തിനു വേണ്ടി വാദിച്ചു മുട്ടുകുത്തിച്ച് മടക്കിയയച്ചും..

എത്രയെത്രയോ നിമിഷങ്ങൾ ഭൂതകാലത്തിൽ നിന്ന് എത്തിനോക്കുന്നു.രോമാഞ്ചകഞ്ചുകത്താൽ കലാലയാങ്കണം തിണർത്തു നിന്ന രണ്ടു വർഷങ്ങൾ.. സെക്കൻഡ് ലാംഗ്വേജ് മലയാളം എടുക്കാഞ്ഞതിൽ രണ്ടു കനത്ത നഷ്ടങ്ങളായിരുന്നു. ഒന്ന്- ആ പ്രത്യേക കമ്പൈൻ ക്ലാസ്, രണ്ട്- മിനിടീച്ചർ.

1995 ജനുവരിയിൽ തിരൂര് തുഞ്ചൻപറമ്പിൽ സി – സോൺ കലോത്സവത്തിന് പങ്കെടുത്ത് മലയാള പ്രസംഗ മത്സരത്തിൽ അവനൊന്നാം സ്ഥാനം കിട്ടിയപ്പോൾ കഥാരചനക്കു പങ്കെടുക്കാൻ പോയ എനിക്കു കിട്ടിയത് അവന്റെ കൂടെപ്പോയ ഓർമ്മ മാത്രം. അന്നൊരിക്കൽ മെയിൻ ബ്ലോക്കിൽ നിന്ന് സയൻസ് ബ്ലോക്കിലേക്കു തിരിയുന്ന ഇടനാഴിയിൽ വെച്ച് മിനി ടീച്ചറോട് സംസാരിച്ചു നിൽക്കുമ്പോൾ അകലെക്കൂടെ പോയ ഭാവിവാഗ്ദാനം കയ്യുയർത്തി അഭിവാദ്യമർപ്പിച്ചത് ടീച്ചറെ ആണെന്നായിരിക്കും ഇപ്പോഴും ടീച്ചറുടെ വിചാരം.

പിങ്കു പട്ടുപാവാടയും കടുംനീല ഹാഫ് സാരിയുമുടുത്ത എനിക്കു മനസ്സിലായി അതാരോടാണെന്ന്.PDC പഠിച്ച രണ്ടുവർഷവും ചുങ്കത്തറ മാർത്തോമ കോളേജ് യൂണിയൻ SFI തൂത്തുവാരി. നാലു വർഷങ്ങൾക്കു മുന്നേ തറവാട് വിൽക്കുന്നതിനു മുന്നത്തെ അവസാന ക്ലീനിംഗിൽ പഴകിപ്പൊടിഞ്ഞ റെക്കോഡുകൾക്കിടയിൽ നിന്ന് പിങ്കുനിറമുള്ള, ന്യൂസ് പ്രിന്റിനേക്കാൾ നേർത്ത സ്ഥാനാർത്ഥിപ്പട്ടിക നാലായി മടക്കിയതു കിട്ടിയിരുന്നു.

ജനാധിപത്യത്തിന്റെ ഹൃദയമിടിപ്പറിഞ്ഞ് ആദ്യമായി വോട്ടുചെയ്ത് പെട്ടിയിലിട്ട കാലത്തേത്. ഇപ്പോൾ വോട്ടുചെയ്തപ്പോൾ ഇനിയെത്ര തവണ നമുക്കീ മഷിയണിയാനാകുമെന്ന നേർത്ത ആശങ്കയുണ്ടായിരുന്നു. ഇപ്പോൾ തൃപ്പൂണിത്തുറയിൽ ജയിക്കാഞ്ഞത് അധികം താമസിയാതെ മറ്റൊരു വഴി തുറക്കാനായി മാത്രം. അല്ലാതെങ്ങോട്ടു പോകാൻ! ഇതിൽക്കൂടിയതെന്തോ വരാനുണ്ട്..

ഞങ്ങൾ മൗന പ്രേമത്തിലുരുകിത്തീരുമ്പോൾ ആ മതസൗഹാർദ്ദക്കാരൻ ഒരുത്തിയെ മാത്രം പ്രേമിച്ചു: സ്വരാജിനെ കുറിച്ച് പഴയ സഹപാഠി
80%
Awesome
  • Design

Comments are closed.