ജാലിയന്‍വാലാബാഗ് കൂട്ടക്കൊല: ഇംഗ്ലണ്ട് മാപ്പ് പറയണമെന്ന് ലണ്ടന്‍ മേയര്‍
ഇന്ത്യ ഭരിച്ചിരുന്നപ്പോള്‍ ബ്രിട്ടീഷുകാര്‍ നടത്തിയ ക്രൂരതകള്‍ ഏറെയുണ്ട്. അതിലൊരു രക്തരൂക്ഷിത അധ്യായമാണ് ജാലിയന്വാലാബാഗിലേത്.
ജാലിയന്‍വാലാബാഗ് കൂട്ടക്കൊല നടന്നിട്ട് നൂറുവര്‍ഷം തികയാന്‍ ഇനി ഒന്നര വര്‍ഷമേയുള്ളൂ. ആ സാഹചര്യത്തിലാണ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊല നടത്തിയതിന് ബ്രിട്ടണ് മാപ്പ് പറയണമെന്നുള്ള ആവശ്യം ഉയര്‍ന്നിരിക്കുന്നത്. അത് ഉയര്ന്നിരിക്കുന്നതാകട്ടെ ബ്രിട്ടണില്‍ നിന്നും തന്നെയാണ്.
ലണ്ടന്‍ മേയറാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
1919-ല്‍ ജാലിയന്‍വാലാബാഗില്‍ നാനൂറിലധികം സിഖുകാരെ ബ്രിട്ടീഷ് സൈന്യം വെടിവച്ചു കൊന്നതില്‍ ഇംഗ്ലണ്ടിലെ സര്‍ക്കാര്‍ ഔദ്യോഗികമായി മാപ്പ് പറയണമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന് ആവശ്യപ്പെട്ടു.
അമൃത്സറിലെ സുവര്‍ണക്ഷേത്ര സന്ദര്‍ശനത്തിനിടയിലാണ് ലണ്ടന്‍ മേയര്‍ ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.
1919 ഏപ്രില്‍ 1-ന് അമ്പതോളം സൈനികര്‍ നിരായുധരായ നാട്ടുകാരുടെ സമാധാനപരമായ പ്രതിഷേധത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
വിശദമായ വായനക്ക് സന്ദര്‍ശിക്കുക: റോയിറ്റേഴ്സ്.കോം
Comments are closed.