സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍, മെയ് എട്ട് മുതല്‍
തിരുവനന്തപുരം: കോവിഡ് 19 വ്യാപനം നിയന്ത്രണാതീതമായി തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 9 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് എട്ട് രാവിലെ ആറ് മുതല്‍ മെയ് 16 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് മെയ് നാലാം തിയതി മുതല്‍ സംസ്ഥാനത്ത് മിനി ലോക്ക്ഡൗണിന് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.
മെയ് ഏഴിന് സംസ്ഥാനത്ത് 42,000-ത്തോളം കേസുകളാണ് സ്ഥിരീകരിച്ചത്. ഏറ്റവും വലിയ പ്രതിദിന വര്‍ദ്ധനവാണിത്.
കൊറോണ വൈറസിന് സംഭവിച്ച ഇരട്ട ജനിതകമാറ്റമാണ് രണ്ടാം തരംഗത്തിന് കാരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബി. 1. 617 എന്ന വൈറസ് വകഭേദമാണ് രോഗവ്യാപനം അതിതീവ്രമാക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ജനിതകമാറ്റവും, രണ്ടാം തരംഗവും തമ്മില്‍ ബന്ധമുണ്ടെന്ന് പറയാനാവില്ലെന്നായിരുന്നു മുന്‍ നിലപാട്. അതിവേഗമാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്. സംസ്ഥാനങ്ങളില്‍ നിന്നുള്ള കണക്കനുസരിച്ച് ഇന്ന് പ്രതിദിന വര്‍ധന നാല് ലക്ഷം കടക്കും.
കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 4,12,262 പേര്‍ക്ക്.
ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 2,10,77,410 ആയി ഉയര്‍ന്നു. 3,980 പുതിയ കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു .ഇതോടെ ആകെ മരണസംഖ്യ 2,30,168 ആയി ഉയര്‍ന്നു.
അതെ സമയം കഴിഞ്ഞ ദിവസം മാത്രം 3,29,113 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 1,72,80,844 പേരാണ് ഇതുവരെ കോവിഡ് ബാധയില്‍ നിന്ന് മുക്തരായത് . 35,66,398 പേരാണ് സജീവ രോഗബാധിതര്‍ .
Comments are closed.