കുല്‍ഭൂഷനെ കാണാന്‍ ഭാര്യയെ അനുവദിക്കാമെന്ന് പാകിസ്താന്
ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് പിടികൂടി ജയിലില്‍ അടച്ച് വധശിക്ഷയ്ക്ക് വിധിച്ച മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥനായ കുല്ഭൂഷന് യാദവിനെ കാണാന്‍ ഭാര്യയെ അനുവദിക്കാമെന്ന് പാകിസ്താന്. മാനുഷികമായ പരിഗണനകള്‍ കൊണ്ടാണ് ഭാര്യയെ കാണാന്‍ അനുവദിക്കുന്നതെന്ന് പാകിസ്താന് പറഞ്ഞു. പാകിസ്താന്റെ ഈ അപ്രതീക്ഷിത നീക്കം ഇന്ത്യയെ അത്ഭുതപ്പെടുത്തി. ഈ വര്‍ഷം ഏപ്രില്‍ 25-ന് ഇന്ത്യ യാദവിന്റെ മാതാപിതാക്കള്‍ക്കുവേണ്ടി വിസ അനുവദിക്കണമെന്ന് പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് തള്ളിയിരുന്നു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ദി ഇന്ത്യന്‍ എക്സ്പ്രസ്
Comments are closed.