News in its shortest

തൃശൂരില്‍ കൈയേറ്റ ഭൂമി തിരിച്ചു പിടിച്ചു

സ്വകാര്യ വ്യക്തി കയ്യേറിയ ഭൂമി ജില്ലാ ഭരണകൂടം ഏറ്റെടുത്തു. ചാലക്കുടിയില്‍ ദേശീയപാതയോരത്ത് വ്യാജ പട്ടയം നിര്‍മ്മിച്ച് സ്വകാര്യ വ്യക്തി കൈവശം വെച്ചിരുന്ന 53 സെന്റ് സ്ഥലം റവന്യൂ വകുപ്പു ഏറ്റെടുത്തു. നിയമ നടപടിക്കൊടുവിലാണ് സ്ഥലം ഏറ്റെടുത്തത്. പോലീസിന്റെ താമസ കെട്ടിടം ഉണ്ടായിരുന്ന സ്ഥലം പതിറ്റാണ്ടുകളായി സ്വകാര്യ വ്യക്തിയുടെ കൈവശമായിരുന്നു.

കെട്ടിടം ഇല്ലാതായതോടെ സമീപത്തുളള സ്ഥലം ഉടമ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജില്ലാ ഭരണകൂടം സര്‍ക്കാര്‍ ഭൂമിയായി പ്രഖ്യാപിച്ച് ബോര്‍ഡ് സ്ഥാപിച്ച് ഏറ്റെടുത്തെങ്കിലും സ്ഥലം കൈവശം വെച്ചിരുന്നു വ്യക്തി ഹൈക്കോടതിയെ സമീപക്കുകയായിരുന്നു. കോടതിയില്‍ സര്‍ക്കാര്‍ ഭാഗം രേഖകള്‍ സഹിതം വാദിച്ച് അനുകൂല വിധി നേടി.

തുടര്‍ന്നാണ് ജില്ലാ ഭരണകൂടം സ്ഥലം ഏറ്റെടുത്തത്. ബി ഡി ദേവസ്സി എം എല്‍ എ യുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ ഡോ. എ.കൗശഗിന്‍ എന്നിവരും ചേര്‍ന്ന് സ്ഥലത്ത് ബോര്‍ഡ് സ്ഥാപിച്ച് ഏറ്റെടുക്കുകയായിരുന്നു. സ്ഥലം മതില്‍ കെട്ടി സംരക്ഷിക്കാന്‍ പദ്ധതി തയ്യാറാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ചാലക്കുടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, വൈസ് ചെയര്‍മാന്‍ വിത്സണ്‍ പാണാട്ടുപറമ്പില്‍, ഡെപ്യൂട്ടി കളക്ടര്‍ ആര്‍ തുളസീധരന്‍ നായര്‍, തഹസില്‍ദാര്‍ മോളി ചിറയത്ത്, ഭൂരേഖ അഡീഷണല്‍ തഹസില്‍ദാര്‍ വി സി ലൈല എന്നിവരും ഒപ്പമുണ്ടായിരുന്നു.

Comments are closed.