ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനും ഭൂമി കൈയേറി
എന്‍സിപി നേതാവും കുട്ടനാട് എംഎല്‍എയും വ്യവസായിയുമായ തോമസ് ചാണ്ടി കായല്‍ നികത്തി ഭൂമി കൈയേറിയെന്ന വിഷയത്തില്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ ചെയ്ത് ചാണ്ടിയെ ഗതാഗത മന്ത്രി സ്ഥാനത്തു നിന്നും രാജിവയ്പ്പിച്ച ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമയും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖരന് ഭൂമി കൈയേറിയെന്ന് കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ പി സലിമോന്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കി.
ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള കുമരകത്തെ നിരാമയ റിട്രീറ്റ് സെന്റര്‍ റവന്യൂ കായല്‍ ഭൂമി കൈയേറിയെന്നാണ് പാരതി.
കോട്ടയം താലൂക്ക് സര്‍വേയര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഭൂമി കൈയേറ്റം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടെ തീരദേശ പരിപാലന നിയമവും മലിനീകരണ നിയമങ്ങളും മറ്റ് നിര്മ്മാണച്ചട്ടങ്ങളും ലംഘിച്ചിട്ടുണ്ട്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ഐഇമലയാളം.കോം
Comments are closed.