ഒരിക്കല്‍ ടെണ്ടുല്‍ക്കറുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡ് ഇനി ഈ നേപ്പാളുകാരന്
ഒരിക്കല്‍ സചിന് ടെണ്ടുല്‍ക്കറുടെ പേരിലുണ്ടായിരുന്ന ഒരു റെക്കോര്‍ഡ് ഇനി ഈ നേപ്പാളുകാരന്റെ പേരിന് നേര്ക്കെഴുതും. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോര്‍ഡ് നേപ്പാളിന്റെ കുശാല്‍ മല്ല അടിച്ചെടുത്തു.
ഐസിസിയുടെ പുരുഷ ക്രിക്കറ്റ് ലോകപ്പ് ലീഗ് 2-ല്‍ അമേരിക്കയ്ക്കെതിരെ കുശാല്‍ അര്‍ദ്ധ സെഞ്ച്വറി നേടി. 15 വയസ്സും 340 ദിവസങ്ങളും പ്രായമുള്ളപ്പോഴാണ് കുശാല്‍ ഈ നേട്ടം കൈവരിക്കുന്നത്.
കലര്‍പ്പില്ലാത്ത അഭിമുഖങ്ങള്‍ വായിക്കുന്നതിന് സന്ദര്‍ശിക്കുക: അഭിമുഖം.കോം
51 പന്തില്‍ നിന്നും 50 റണ്‍സെടുത്ത കുശാലിന്റെ പ്രകടനത്തിന്റെ ബലത്തില്‍ നേപ്പാള്‍ അമേരിക്കയെ 35 റണ്‍സിന് തോല്പിച്ചു.
നേപ്പാളുകാരനായ രോഹിത് പൗദേലിന്റെ 16 വയസ്സും 146 ദിവസങ്ങളുമെന്ന റെക്കോര്‍ഡാണ് കുശാല്‍ സ്വന്തം പേരിലേക്ക് മാറ്റിയെഴുതിയത്. സച്ചിന് 16 വയസ്സും 213 ദിവസവും പ്രായമുള്ളപ്പോള്‍ പാകിസ്താനെതിരെ 59 റണ്‍സ് അടിച്ചിരുന്നു.
Comments are closed.