കരാമയിലെ കോഴിക്കോട് സ്റ്റാര്‍ റസ്റ്റോറന്റ് കൊറോണ മാന്ദ്യത്തെ മറികടന്നതില്‍ നിന്നും പഠിക്കാനുള്ളത്
ഈപ്പന്‍ തോമസ്
ഒരു വിജയകഥ: ഈ കോവിഡ് കാലം എല്ലാവർക്കും വറുതിയുടെ കാലമാണ് ജോലി നഷ്ടപ്പെട്ടവരേക്കാൾ ഏറെ ബിസിനസ്സ്കാരുടെ കഷ്ടകാലമാണിത്,അതു പറയാൻ കാരണം ജോലി നഷ്ടപ്പെട്ടയാൾക്ക് അന്നു മുതലുള്ള അയാളുടെ വരുമാനം നിലച്ചു എന്നതാണെങ്കിൽ ബിസിനസ്സ് സ്ഥാപനം നടത്തുന്നയാൾക്ക് അങ്ങനെയൊരു ഫുൾസ് റ്റോപ്പിൻ്റെ അവസരമില്ല.
ലോക്ക് ഡൗൺ നഷ്ടങ്ങളുടെ കൂമ്പാരങ്ങളിലേക്കാണ് അവരെ നിപതിപ്പിക്കുന്നത്, കടബാധ്യതകളും അതുമൂലമുള്ള നിയമക്കെട്ടുപാടുകളും മറ്റു ബാധ്യതകളും മലപോലെ വളർന്നു കൊണ്ടേയിരിക്കും..
ഒരിക്കൽ മുതലാളിമാർ എന്ന ലേബലുകുത്തിയ അവരെപ്പറ്റി അധികമാരും സംസാരിക്കുന്നത് കാണാറില്ല, ഒരു ചാരിറ്റി പിരിവും എന്നോ മൊതലാളിയായിപ്പോയ ഹതഭാഗ്യരായ ഒരാൾക്കു വേണ്ടിയും നടക്കാറുമില്ല, സൗജന്യ വിമാന ടിക്കറ്റുകളോ, ഭക്ഷണ കിറ്റുകളോ അവർക്കായി മാറ്റി വയ്ക്കപ്പെടാറുമില്ല, എന്തിനേറെ ആരും അവർക്കായി സഹതപിക്കാറു പോലുമില്ല.
ലോകമെമ്പാടുമുള്ളവരെപ്പോലെയോ അതിലേക്കാളേറെയോ ദുബായിലെ ഇങ്ങനെ പലരും പോരാട്ടത്തിലായിരുന്നു (struggle). എന്നാൽ ദുബായിലെ ചിലർ അതിവേഗം അതിനെ മറികടന്നു കൊണ്ടിരിക്കുകയാണ്.
ഒരുദാഹരണം പറയാനാഗ്രഹിക്കുന്നു. ദുരിതകാലത്ത് തകർച്ച നേരിട്ടതിൽ ഏറെ മുമ്പിലായിരുന്നു റസ്റ്റോറൻ്റ് മേഖല, എന്നാൽ വളരെ കൗതുകത്തോടെ കണ്ട ഒരു വിജയകഥയാണിത്.
എല്ലാവരും ബിസിനസ്സ് തകർന്നു എന്നു വിലപിച്ചുകൊണ്ടിരുന്നപ്പോൾ ഈക്കാണുന്ന കരാമയിലെ “കോഴിക്കോട് സ്റ്റാർ ” എന്ന റസ്റ്റാറൻ്റ്കാർ എടുത്ത ഒരു സ്ട്രാറ്റജി എന്തെന്നാൽ എല്ലാവരും പണം പരമാവധി കുറച്ച് ചിലവാക്കാൻ ശ്രദ്ധിക്കുന്ന ഈ വറുതിക്കാലത്ത് ചെറിയ ചെറിയ ചില വിഭവങ്ങൾ അവതരിപ്പിച്ച് ഇവർ കസ്റ്റമേഴ്സിനെ കടയിലേക്ക് ആകർഷിച്ചു.
ഉദാഹരണത്തിന് ഒരു ചെറിയ കണ്ടെയ്നറിൽ കുറച്ച് കപ്പപ്പുഴുക്കും രുചികരമായ ചട്നിയും മൂന്നു ദിർഹമിനും ചെറിയ രണ്ടു പത്തിരിയും അതീവ രുചികരമായ എല്ലുകറിയും ചായയും അഞ്ചു ദിർഹമിനുമൊക്കെ ലഭ്യമാക്കി ബാച്ച് ലേഴ്സിനെയും സൗഹൃദ വെടിവട്ടക്കാരെയും ഫാമിലിയെയുമൊക്കെ പതുക്കെ പതുക്കെ അവിടെയെത്തിച്ചു.
അങ്ങനെ സ്ഥാപനത്തിൽ ട്രാഫിക്കുണ്ടാക്കി, സാവധാനം അവരുടെ മനസ്സിൽ ഒരു സ്ഥാനമുണ്ടാക്കി അങ്ങനെ ഗ്രൂപ്പുകളായി അവർ മറ്റു ഭക്ഷണ സാധനങ്ങൾക്കായുമവിടെയെത്തി, പതുക്കെ പതുക്കെ ഡെലിവറിയും ശക്തമായി.
ഇപ്പോൾ വീക്കെൻറ് അല്ലെങ്കിൽപ്പോലും വൈകുന്നേരങ്ങളിലും രാത്രിയിലും അവിടെ പത്തു മിനിറ്റു നിൽക്കാതെ സീറ്റു കിട്ടില്ല എന്ന അവസ്ഥയായി. ഏതു പ്രതിബന്ധത്തെയും ഭാവനാപൂർവ്വമായി നേരിട്ടാൽ അതിനെ നിഷ്പ്രയാസം മറികടക്കാം എന്നതിനുദാഹരണമായി ഈ വിജയത്തെ കാണുന്നു.
ഗൾഫിൽ നൊസ്റ്റാൾജിയ വിറ്റ് വലിയ ലാഭമുണ്ടാക്കുന്ന കാലമൊക്കെ കഴിഞ്ഞു എന്ന് സുഹൃത്തുക്കളായ ഹോട്ടൽ വ്യവസായികൾ മനസ്സിലാക്കട്ടെ എന്നതും ഈ പോസ്റ്റിൻ്റെ ഉദ്ദേശങ്ങളിൽപ്പെടുന്നു.’
കോഴിക്കോട് സ്റ്റാറിൻ്റെ ‘ മറ്റൊരു പ്രത്യേകത മനസ്സിലായത് വളരെ സൗമ്യമായും ബഹുമാനത്തോടെയും പെരുമാറുന്ന നിലവാരമുള്ള സ്റ്റാഫും, ഗുണം മെച്ചം വില ഈ നിലവാരത്തിലുള്ള മറ്റുള്ളയിടങ്ങളെയപേക്ഷിച്ച് തുച്ഛം എന്നതും കൂടിയാണ്.
e’PeN
- Design
Comments are closed.