News in its shortest

കനോലി കനാൽ വികസനം: മന്ത്രിസഭ 1118 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി

കോഴിക്കോട്: ജില്ലയിലെ കനോലി കനാൽ ജലപാതാ നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിന് 1118 കോടി രൂപയുടെ പദ്ധതി. കിഫ്ബി ധനസഹായത്തോടെ തുക ലഭ്യമാക്കി പദ്ധതി  നടപ്പാക്കാൻ മന്ത്രിസഭായോ​ഗം തത്വത്തിൽ അംഗീകാരം നൽകി. 

ചരക്കു ഗതാഗതം, കോഴിക്കോട് പട്ടണത്തിലെ വെള്ളപ്പൊക്ക നിയന്ത്രണം, ടൂറിസം, എന്നിവയ്ക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ടുള്ള പരിസ്ഥിതി, സൗഹൃദ കനാൽ വികസനമാണ് നടപ്പാക്കുക. കനാലിന്റെ വീതി ആഴം എന്നിവ ജലപാതാ നിലവാരത്തിലേക്ക് വികസിപ്പിക്കും. 

മലിനീകരണം ഒഴിവാക്കുന്നതിന് ഇന്റർസെപ്റ്റ് സ്വീവറുകളും ട്രിറ്റ്മെന്റ് സിസ്റ്റവും സ്ഥാപിക്കും. കനാൽ തീരങ്ങളുടെ സൗന്ദര്യ വൽക്കരണവും നടത്തും. തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കോഴിക്കോടിനെ കനാൽ സിറ്റി എന്ന് വശേഷിപ്പിക്കാവുന്ന തരത്തിൽ കനോലി കനാൽ വികസിപ്പിക്കുകയാണ് ലക്ഷ്യം.

kerala psc coaching center kozhikode, calicut psc coaching center, psc coaching center kozhikode, silver leaf calicut, silver leaf psc academy
80%
Awesome
  • Design

Comments are closed.