News in its shortest

ഉദ്യോഗസ്ഥര്‍ സംശയരോഗികളാകരുത്: മന്ത്രി ഡോ. കെ ടി ജലീല്‍


ഉദ്യോഗസ്ഥര്‍ സംശയരോഗികളാകരുതെന്നും അത് ഫയലുകള്‍ നീങ്ങാന്‍ വൈകുന്ന സ്ഥിതി ഉണ്ടാക്കുമെന്നും തദ്ദേശസ്വയംഭരണവകുപ്പു മന്ത്രി ഡോ. കെ ടി ജലീല്‍. കിലയില്‍ ഒരു മാസത്തെ പ്രാഥമിക പരിശീലനത്തിനെത്തിയ പുതിയ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

അഴിമതിയില്ലാത്ത ഉദ്യോഗസ്ഥന്നെ സല്‍പ്പേരു സമ്പാദിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കേണ്ടത്. സാധാരണക്കാരും പാവപ്പെട്ടവരുമാണ് സാധാരണഗതിയില്‍ ബ്ലോക്ക് പഞ്ചായത്തുകളില്‍ എത്തുന്നത്. അവരുടെ ആവശ്യങ്ങള്‍ക്കു പെട്ടെന്നു പരിഹാരം കാണാന്‍ ഉദ്യോഗസ്ഥര്‍ക്കു കഴിയണം. പുതിയ സെക്രട്ടറിമാരുടെ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം വിലയിരുത്താന്‍ പ്രത്യേക സംവിധാനമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.

കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ സംബന്ധിച്ചു. 45 പേരാണ് പ്രാഥമിക പരിശീലനത്തില്‍ പങ്കെടുക്കുന്നത്.

Comments are closed.