കെജിഎഫും ഷാജി കൈലാസിന്റെ മഹാത്മയും തമ്മിലെ സാമ്യതകള്
KGF ആദ്യമായി കണ്ടപ്പോ എല്ലാരെ പോലെയും ആഗ്രഹിച്ചതാണ് ഇതേ പോലെ ഒരു സിനിമ മലയാളത്തിൽ വന്നിരുന്നെങ്കിൽ എന്ന്.ഇതേ മോഡലിൽ ഇറങ്ങിയ മലയാളത്തിലെ ഗാങ്സ്റ്റർ മൂവീസ് എടുത്തപ്പോ ആദ്യം മനസ്സിലേക്ക് വന്നത് ടി ദാമോദരൻ മാഷിന്റെ രചനയിൽ ഷാജി കൈലാസ് ഒരുക്കിയ സുരേഷ് ഗോപി ചിത്രം മഹാത്മാ (1996) ആണ്.മഹാത്മ ആയി സാമ്യമുള്ള കുറേ സീനുകൾ KGFൽ ഉണ്ടായിരുന്നു. ഇപ്പൊ KGF 2 കണ്ടപ്പോളും മഹാത്മയിലുള്ള ഒരുപാട് സീനുകൾ കണ്ടു.
ഒരു പ്രത്യേക ദൗത്യത്തിന് വേണ്ടി തെരുവിൽ നിന്ന് കൊണ്ട് വരുന്ന നായകൻ ആ ദൗത്യം നിറവേറ്റുന്നതോടൊപ്പം അവർക്ക്മേൽ ആധിപത്യം സ്ഥാപിച്ചു അവരുടെ സാമ്രാജ്യം പിടിച്ചടക്കുന്നതാണ് രണ്ടിന്റെയും Basic Plot.
KGF 2വിൽ വില്ലന്മാരുടെ ഗാങ്ങിൽ ഉള്ളൊരുത്തൻ റോക്കിക്ക് നേരെ പൊട്ടിത്തെറിച്ചു അവനെ കൊല്ലും എന്ന് വെല്ലുവിളിക്കുമ്പോ ഒരു ഡയലോഗ് പോലും പറയാതെ സ്പോട്ടിൽ അയാളെ വെടി വെച്ചു കൊല്ലുന്ന പോലൊരു സീൻ മഹാത്മായിലുമുണ്ട്. സിൻഡിക്കേറ്റ് മീറ്റിംഗിൽ വെച്ച് ദേവദേവന് നേരെ പൊട്ടിത്തെറിച്ചു ഇവനെ കൊന്നു കളയും എന്ന് ഭീഷണിപെടുത്തുന്ന എതിർ ടീമിലെ ഒരുത്തനെ ഒട്ടും പ്രതീക്ഷിക്കാതെ കത്തിയെടുത്തു കുത്തി ദേവദേവൻ കൊന്നു കളയും .
ഒളിച്ചിരുന്ന് തന്റെ ചിത്രങ്ങൾ പകർത്തി വാർത്തയാക്കി തന്റെ ഇമേജ് തകർക്കാൻ വരുന്ന മാധ്യമപ്രവർത്തകനെ റോക്കി കയ്യോടെ പൊക്കി തന്റെ കൂടെ നിർത്തുന്ന പോലൊരു സീൻ മഹാത്മായിലും ഉണ്ട്.
വർഷൾ കഴിഞ്ഞു കോടീശ്വരനായ ശേഷം തന്നെ ഉപേക്ഷിച്ചു പോയ ക്രൂരനായ അച്ഛനോട് മോശമായി പെരുമാറുന്ന പോലൊരു സീനും മഹാത്മായിൽ ഉണ്ട്. എത്രയൊക്കെ ചെയ്താലും സ്വന്തം അച്ഛനല്ലേ എന്ന് കരുതി കെട്ടിപ്പിടിച്ചു സ്നേഹത്തോടെ പിരിയും എന്ന സ്ഥിരം ക്ലീഷേ പൊളിച്ചെഴുതിയ ഈ സീൻ പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് ടീമിന് തീരെ ഇഷ്ടമല്ല.
ഒരു ധൗത്യം നിറവേറ്റാൻ വേണ്ടി തന്നെ സമീപിച്ച ഗാങ്ങിന്റെ കൂട്ടത്തിലുള്ള പെണ്ണിനെ സ്നേഹിക്കുന്ന റോക്കിയുടെ പോലെ തന്നെയാണ് മഹാത്മായിലെ ദേവദേവന്റെ പ്രണയവും.
ഈ 2 സിനിമകളിലും നായകന്റെ സ്വഭാവം ഒരേ സ്റ്റൈൽ ആണ്.DD എന്ന് ചുരുക്കി വിളിക്കുന്ന ദേവദേവനെ “DAREDEVIL ” എന്നും വിളിക്കുന്നുണ്ട് അതേ സ്റ്റൈൽ തന്നാണ് റോക്കിക്കും.ആരുടേയും ആഞ്ജാപനങ്ങളോ കല്പനകളോ ഇഷ്ടമല്ലാത്ത, ആർക്കും വിധേയനായി കൊടുക്കാത്ത കുറച്ചൊക്കെ നെഗറ്റീവ് ഷേഡ് ഉള്ള നായകസങ്കല്പം.
ഒരിക്കലും മഹാത്മാ കോപ്പി അടിച്ചത് ആണ് KGF 2 എന്നല്ല പറഞ്ഞു വരുന്നത് മറിച്ചു KGF2 പോലൊരു പാൻ ഇന്ത്യൻ പടത്തിന്റെ സ്റ്റൈലിൽ അതുമായി സാമ്യമുള്ളൊരു സിനിമ 96ൽ നമ്മുടെ മലയാളത്തിൽ തന്നെ ഇറങ്ങിയിട്ടുണ്ട്.
Comments are closed.