കേരളത്തിന് അഭിമാനം: രാജ്യത്ത് മാതൃ മരണ നിരക്ക് ഏറ്റവും കുറവ് സംസ്ഥാനത്ത്
മാരകമായ നിപ വൈറസ് ബാധയെ വിജയകരമായി കേരളം തടഞ്ഞുവെന്ന വാര്‍ത്തകള്‍ക്ക് ഇടയില്‍ സംസ്ഥാനത്തിന് അഭിമാനിക്കാന്‍ ഒരു നേട്ടം കൂടി. രാജ്യത്ത് മാതൃ മരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമായി കേരളം. ഒരു ലക്ഷം പ്രസവങ്ങള്‍ നടക്കുമ്പോള്‍ കേരളത്തില്‍ 46 അമ്മമാര്‍ മരിക്കുന്നു. എന്നാല്‍ ദേശീയ നിരക്കിനേക്കാള്‍ വളരെ കുറവാണ്. ദേശീയ തലത്തില്‍ മാതൃ മരണ നിരക്ക് 130 ആണ്.
2011-13-ലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 61 അമ്മമാര്‍ മരിച്ചിരുന്നയിടത്ത് 2014-16 കാലയളവില്‍ അത് 46 ആയി കുറഞ്ഞു. ദേശീയ തലത്തിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. 167-ല്‍ നിന്നാണ് 130 ആയി കുറഞ്ഞത്. കേരളത്തിന് പിന്നില്‍ മഹാരാഷ്ട്ര (61), തമിഴ്നാട് (66) സംസ്ഥാനങ്ങളാണുള്ളത്.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിഹിന്ദു.കോം
Comments are closed.