News in its shortest

മൊബൈല്‍ ആപ്പ് ഇന്‍കുബേറ്റര്‍ ബുധനാഴ്ച കോഴിക്കോട് ഉദ്ഘാടനം ചെയ്യും


രാജ്യത്തിന് മാതൃകയായി മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍കുബേറ്റര്‍ മൊബൈല്‍10എക്‌സ് ബുധനാഴ്ച്ച കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യും. സ്റ്റാര്‍്ട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായിട്ടാണ് ആറു മാസങ്ങള്‍ക്ക് മുമ്പ് സൈബര്‍ പാര്‍ക്കിന്റെ ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്‍കുബേറ്റര്‍ സ്ഥാപിക്കുന്ന കാര്യം പ്രഖ്യാപിച്ചത്.

ലോകോത്തര നിലവാരത്തിലെ മൊബൈല്‍ ആപ്പ് കേരള സ്റ്റാര്‍ട്ട്അപ്പ് മിഷനും ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്നാണ് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ സ്ഥാപിക്കുന്നത്.

കേരളത്തില്‍ മൊബൈല്‍ ആപ്പ് വികസിപ്പിക്കുന്നവര്‍ കൂടുതല്‍ മലബാര്‍ മേഖലയില്‍ നിന്നുള്ളവരാണെന്നുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് സൈബര്‍ പാര്‍ക്കില്‍ ഇന്‍കുബേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നത്. കൂടാതെ മലബാറിലെ ഐറ്റി മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുടെ ഭാഗം കൂടിയാണിത്.

സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് പരിശീലനവും മെന്ററിങ്ങും അത്യാധുനിക ലാബും കൂടാതെ വളരുന്നതിനുള്ള നിക്ഷേപം കണ്ടെത്താനും ഇന്‍കുബേറ്റര്‍ സഹായിക്കും.

Comments are closed.