ദിവസേന പിണറായിക്കു പണികൊടുക്കുന്നത് സ്വപ്നയും സംഘിയുമല്ല; അത് പൊലീസാണ്
ജുമാ മസ്ജിദ് സെക്രട്ടറിക്ക് നോട്ടീസ് നൽകിയത് സർകാർ നയത്തിന് വിരുദ്ധമാണ്. അത് ചെയ്ത SHO ക്ക് എതിരെ നടപടി എടുത്തിട്ടുണ്ട്.
ഒരു കാര്യം പറയാതിരിക്കാൻ നിവൃതതിയില്ല. ദിവസേന എന്നോണം പിണറായി വിജയനും സർക്കാരിനും പണി കൊടുക്കുന്നതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് സ്വപ്നയോ സംഘികളോ ഇഡിയോ സുധാകരൻ്റെ കുട്ടികളോ സതീശനോ മാധ്യമങ്ങളോ ഒന്നുമല്ല. അത് കേരളാപോലീസാണ്. കേരളപോലീസിനെ പോലെ ആ പണി വൃത്തിയായി ചെയ്യാൻ ഈ പറഞ്ഞവർക്ക് ഒന്നും മിടുക്കില്ല.
സ്വപ്നയുടെ ആരോപണങ്ങൾ ഒക്കെ സാധാരണ ജനങ്ങൾ വിശ്വസിക്കുന്നില്ലെന്നും പ്രതിപക്ഷസമരം കൊണ്ടൊന്നും ജനങ്ങൾ സർക്കാരിന് എതിരാവുന്നില്ലെന്നും കണ്ടപ്പോൾ എമാൻമാരുടെ തലയിൽ ഉദിച്ച ആശയമാണ് മാസ്ക് അഴിപ്പിക്കലും കറുപ്പിന് എതിരായ യുദ്ധവും. രണ്ട് ദിവസം കൊണ്ട് ജനങ്ങൾക്ക് പൊറുതി മുട്ടി. ചാനലുകൾ ഒരാഴ്ചയായി ചത്ത് കിടന്നു ശ്രമിച്ചിട്ട് നടക്കാത്ത കാര്യം.
ഈ സർക്കാരിന് ഒരൊറ്റ ശത്രുവെ ഉള്ളൂ. അത് പോലീസാണ് . അത് മനസ്സിലാവാത്തതായി ഒരാളെ ഉള്ളൂ. അത് പിണറായി വിജയനാണ്.
പിന്നെ, പോലീസിനെ ന്യായീകരിക്കൽ തങ്ങളുടെ ജോലി ആണെന്ന് കരുതുന്ന മണ്ടന്മാരായ കുറെ സൈബർ കമ്മികളും.
ദിവസേന പിണറായിക്കു പണികൊടുക്കുന്നത് സ്വപ്നയും സംഘിയുമല്ല; അത് പൊലീസാണ്
