കേരളത്തില്‍ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 9000 അടുക്കുന്നു
സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടുപേര്‍ കാസര്‍കോട് ജില്ല, അഞ്ചുപേര്‍ ഇടുക്കി, രണ്ടുപേര്‍ കൊല്ലം.
തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ഓരോരുത്തര് വീതം. ഇതുവരെ 286 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 256 പേര് ഇപ്പോള്‍ ചികിത്സയിലാണ്.
1,65,934 ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,65,291 പേര് വീടുകളിലും 643 പേര് ആശുപത്രികളിലുമാണ്. ഇന്നു മാത്രം 145 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 8456 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 7622 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.
ഇന്ന് പോസിറ്റീവായവരുള്പ്പെടെ ഇതുവരെ രോഗബാധയുണ്ടായ 200 പേര് വിദേശത്തുനിന്നു വന്ന മലയാളികളാണ്. ഏഴുപേര്‍ വിദേശികള്‍. രോഗികളുമായി സമ്പര്‍ക്കംമൂലം വൈറസ് ബാധിച്ചവര്‍ 76. ഇതിനുപുറമെ ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍ നിസാമുദീനിലെ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തി നിരീക്ഷണത്തിലുള്ളവരാണ്.
ഒരാള്‍ ഗുജറാത്തില്‍നിന്ന് എത്തിയതാണ്. ഇതുവരെ നെഗറ്റീവ് ആയവര്‍ 28. ഇന്ന് തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ ഓരോരുത്തരുടെ റിസള്‍ട്ട് നെഗറ്റീവായി. രോഗം ഭേദമായവരില്‍ അതില്‍ നാല് വിദേശികളുണ്ട്.
Comments are closed.