പര്‍ദ ധരിക്കാന്‍ അനുവദിച്ചില്ല, മലപ്പുറത്ത് പെണ്‍കുട്ടി പഠനം ഉപേക്ഷിച്ചു
പര്‍ദ ധരിച്ച് ക്ലാസില്‍ വരാന്‍ അനുവദിക്കണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് മുസ്ലിം പെണ്‍കുട്ടി ബിഎഡ് പഠനം ഉപേക്ഷിച്ചു. കേരള നദ്വത്തുല് മുജാഹിദ്ദീന്‍ നടത്തുന്ന ജാമിയ നദ്വിയ ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സംഭവം. ഈ സ്ഥാപനത്തില്‍ ആഴ്ച്ചയില്‍ മൂന്നു ദിവസം യൂണിഫോമായ സാരി ധരിച്ചെത്തണം. മറ്റു രണ്ടു ദിവസവും ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. എന്നാല്‍ ഹുസ്ന എന്ന പെണ്‍കുട്ടി എല്ലാ ദിവസവും പര്‍ദ ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഭര്‍ത്താവ് പി ഹര്‍ഷദ് മുഹമ്മദ് സ്ഥാപനത്തിന്റെ പ്രിന്‍സിപ്പലിന് കത്തെഴുതുകയും ചെയ്തു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ഇന്ത്യന്‍ എക്സ്പ്രസ്
Comments are closed.